തുടരും സിനിമയുടെ പ്രൊമോ സോങ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ ട്രെൻഡിങ് ആണ്. എം ജി ശ്രീകുമാറും രാജലക്ഷ്മിയും ചേർന്നാണ് കൊണ്ടാട്ടം എന്ന് പേരിട്ടിരിക്കുന്ന ഗാനം പാടിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികളാണ് ഗാനത്തെ കൂടുതൽ മനോഹരമാക്കുന്നത്. സോങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയും സ്റ്റെപ്പിടുന്നുണ്ട്. എന്തുകൊണ്ടാണ് പ്രൊമോയിൽ സംവിധായകൻ നേരിട്ടെത്തിയതെന്ന പ്രേഷകരുടെ ചോദ്യത്തിന് മറുപടിയുമായി ഇപ്പോഴെത്തിയിരിക്കുകയാണ് തരുൺ മൂർത്തി.
ഇവർക്കൊപ്പം സിനിമയുടെ സംവിധായകൻ തരുൺ മൂർത്തിയും ചുവടുകൾ വെക്കുന്നുണ്ട്. ഇതിനെക്കുറിച്ച് പറയുകയാണ് തരുൺ. മോഹൻലാലിനൊപ്പം സ്ക്രീൻ പങ്കിടാൻ ചാൻസ് കിട്ടുമ്പോൾ വേണ്ടെന്ന് വെക്കാൻ തന്റെ ഉള്ളിലെ ഫാൻ ബോയ് സമ്മതിച്ചില്ലെന്നും, ആദ്യം ഇത്തരം പ്ലാൻ ഉണ്ടായിരുന്നില്ലെന്നും ബൃന്ദ മാസ്റ്റർ തന്ന ധൈര്യത്തിലാണ് ഡാൻസ് ചെയ്തതെന്നും തരുൺ പറഞ്ഞു.
‘ഡാൻസ് ആ സമയത്ത് ബൃന്ദ മാസ്റ്റർ തരുൺ ചെയ്യൂ എന്ന് പറഞ്ഞതാണ്. അതൊന്നും പ്ലാൻഡ് അല്ല. ഫസ്റ്റ് ദിവസം ഷൂട്ടിൽ ഒന്നും എന്റെ മനസിൽ അങ്ങനെ ഒരു ഐഡിയ ഉണ്ടായിരുന്നില്ല. രണ്ടാം ദിവസം രാവിലെയാണ് തരുൺ കയറി ചെയ്യൂ എന്ന് പറയുന്നത്. മാസ്റ്റർ തന്ന ധൈര്യത്തിന് പുറത്തും പിന്നെ ഒരു അവസരം അല്ലേ ലാലേട്ടനൊപ്പം സ്ക്രീൻ പങ്കിടാൻ കിട്ടുന്ന അവസരം മിസ് ചെയ്യണ്ട എന്ന് എന്റെ ഉള്ളിലെ ഫാൻ ബോയ് പറഞ്ഞുക്കൊണ്ടിരുന്നു. അങ്ങനെ ആണ് അത് ചെയ്യുന്നത്,’ തരുൺ മൂർത്തി പറഞ്ഞു.
content highlight: Thudarum movie