മെയ് 1. പൊതുവേ മെയ്ദിനം ആഘോഷിക്കുന്നത് ലോക തൊഴിലാളി ദിനം എന്ന പേരിലാണ്. അതായത് ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ദിനമായി ആഘോഷിക്കുന്ന ദിവസം. അന്താരാഷ്ട്ര തൊഴിലാളി ദിനമായ മെയ് 1 എങ്ങനെയാണ് ഈ ദിവസം തന്നെയായി മാറിയത്…? എന്താണ് മെയ്ദിനത്തിന്റെ ചരിത്രം അറിയാം മെയ്ദിനത്തിന്റെ ചരിത്രത്തെക്കുറിച്ച്.
ചരിത്രം
എട്ടുമണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെത്തുടർന്ന് അതിന്റെ സ്മരണയ്ക്കായി ആണ് മെയ് ഒന്ന് ആഘോഷിക്കണമെന്ന് ആശയം ഉദിച്ചുയരുന്നത് 1856 ഓസ്ട്രേലിയയിലാണ് മെയ്ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ മരിക്കുന്ന ഒരു ദിനമായി തുടങ്ങിയത്. അമേരിക്കയിലായിരുന്നു ഈ ആഘോഷത്തിന്റെ തുടക്കം എന്നാണ് പറയുന്നത്. 80 ഓളം രാജ്യങ്ങൾ പൊതു അവധിയായി കൂടി മെയ്ദിനം കണക്കാക്കുന്നുണ്ട്.
1886 ഇൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടക്കൊലയുടെ സ്മരണ പുതുക്കുവാൻ വേണ്ടിയാണ് മെയ് 1 മെയ്ദിനമായി ആചരിക്കപ്പെടുന്നത് എന്നാണ് പൊതുവേ ചരിത്രം പറയുന്നത്. സമാധാനപരമായ ഒരു യോഗം ചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പ് ആയിരുന്നു ഹേ മാർക്കറ്റ് കൂട്ടക്കൊല എന്ന് പറയുന്നത്. യോഗം നടക്കുന്ന സ്ഥലത്തേക്ക് എത്തിയ ഒരു അജ്ഞാതൻ ബോംബറിയുകയും ഇതിനുശേഷം പോലീസ് തുടർച്ചയായി യോഗസ്ഥലത്തേക്ക് വെടിവയ്ക്കുകയുമായിരുന്നു ചെയ്തത്.
ഇതിനെത്തുടർന്ന 194ൽ ആംസ്റ്റർഡാമിൽ വച്ച് ഒരു ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസ് വാർഷികയോഗം നടന്നു. ഈ യോഗത്തിലാണ് എട്ടു മണിക്കൂർ ജോലി സമയമാക്കുവാനും അത് മെയ് 1 തൊഴിലാളി ദിനം എന്ന രീതിയിൽ കൊണ്ടാടുവാനും ഒരു തീരുമാനം ഉരുത്തിരിഞ്ഞു വരുന്നത്. മെയ് 1 തൊഴിലാളി ദിനം ആയതുകൊണ്ട് തന്നെ സാധ്യമായിട്ടുള്ള എല്ലാ സ്ഥലങ്ങളിലും ആ ദിവസം അവധി ആയിരിക്കണം എന്ന ഒരു പ്രമേയം കൂടി പാസാക്കപ്പെട്ടു.
ഏതൊക്കെ രാജ്യങ്ങളിൽ മെയ്ദിനം അവധിയാണ്
അർജന്റീന
അർജന്റീനയിൽ മെയ് 1 പൊതു അവധി ദിവസമായാണ് ആചരിക്കുന്നത് അന്നത്തെ ദിവസം തൊഴിലാളികൾ അവരുടെ ജോലികൾ നിർത്തിവയ്ക്കുന്നു അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെട്ട ദിവസത്തിന്റെ വാർഷികം കൊണ്ടാടുകയാണ് അവരുടെ ലക്ഷ്യം ഇതിന്റെ പേരിൽ നിരവധി ആഘോഷങ്ങൾ ആ പ്രദേശത്ത് അരങ്ങേറുകയും ചെയ്യും. പരസ്പരം ആശംസകൾ കൈമാറുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യാറുണ്ട്
ബൊളീവിയ
മെയ് 1 ബോളിവിയയിലും പൊതു അവധി ദിവസമാണ് നിരവധി ആഘോഷങ്ങളും ആശംസകളും ഇവരും കൊണ്ടാടാറുണ്ട്
ബ്രസീൽ
ബ്രസീലിലുള്ള ആളുകളും ഈ ദിവസം ജോലികൾ എല്ലാം നിർത്തി വയ്ക്കുകയാണ് ചെയ്യുന്നത്
മെക്സിക്കോ
മെക്സിക്കോയും മെയ്ദിനം നല്ല രീതിയിൽ ആഘോഷിക്കാറുണ്ട് അവർക്ക് ദേശീയ അവധിയാണ് ഈ ദിവസം
അമേരിക്കൻ ഐക്യനാടുകൾ
അമേരിക്കൻ ഐക്യനാടുകളിൽ സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് അവർ തൊഴിലാളി ദിനമായി ആഘോഷിക്കുന്നത് ഇതേപോലെ കാനഡയിലും സെപ്റ്റംബർ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് ആഘോഷിക്കുന്നത്
ഏഷ്യ
ഇന്ത്യ ചൈന ഇൻഡോനേഷ്യ ബംഗ്ലാദേശ് പാക്കിസ്ഥാൻ ശ്രീലങ്ക നേപ്പാൾ മാലിദ്വീപ് ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിൽ മെയ്ദിനം പൊതു അവധിയായി തന്നെയാണ് ആഘോഷിക്കുന്നത്