കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വലിയതോതിൽ വൈറലായ വാർത്തയായിരുന്നു രേണു സുധിയുടെ വാർത്ത കൊല്ലം സുധിയുടെ മകൻ കിച്ചു ഒരു അഭിമുഖത്തിൽ എത്തിയതും ഈ അഭിമുഖത്തിലൂടെ കിച്ചുവിനോട് ചോദ്യം ചോദിച്ച് അവതാരികയ്ക്ക് വലിയ തോതിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വന്നതും ഒക്കെ ശ്രദ്ധ നേടിയിരുന്നു . ഇപ്പോൾ ഇതാ ഈ കാര്യത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന അനുചന്ദ്ര എന്ന വ്യക്തി തന്റെ ഫേസ്ബുക്ക് കുറുപ്പിലൂടെ പങ്കുവയ്ക്കുന്ന ഒരു കുറിപ്പ് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
കുട്ടികളോട് മാന്യമായി പെരുമാറണം – ഒരു കൊച്ചു പയ്യനെ ഇന്റർവ്യൂ എന്നും പറഞ്ഞു പിടിച്ചിരുത്തിയിട്ട് തെമ്മാടിത്തരം കാണിക്കരുത്‘രേണുവിനെ സ്വന്തം അമ്മയെ പോലെ തന്നെയാണോ കാണുന്നത്? ’‘ അച്ഛന്റെ മരണത്തിന് ശേഷം അമ്മയുമായി ഗ്യാപ്പ് ഫീൽ ചെയ്തിട്ടുണ്ടോ? ’‘ അമ്മ ഫോട്ടോഷൂട്ടിനും അഭിനയത്തിനും പോകുമ്പോൾ നിങ്ങൾക്ക് നാണക്കേട് ഉണ്ടോ? ’‘ നെഗറ്റീവ് കമന്റ്സ് വഴി അമ്മയെ എല്ലാരും മോശമായി പറയുമ്പോൾ എന്ത് തോനുന്നു ?’
‘ അമ്മയുടെ പേരിൽ ഫ്രണ്ട്സ് കളിയാക്കാറുണ്ടോ? ’‘അമ്മക്ക് ഋതുവിനെക്കാൾ ഇഷ്ടം കിച്ചുവിനെയാണോ? ’‘ഈയടുത്തിറങ്ങിയതിൽ വെച്ച് അമ്മയുടെ ഏറ്റവും നല്ല വീഡിയോ ഏതാണ്? ’26 മിനിറ്റ് ഉള്ള ഇന്റർവ്യൂവിലെ ചോദ്യങ്ങൾ ഇങ്ങനെയങ്ങ് നീളുകളയാണ്. കണ്ടിരുന്ന എനിക്ക് സഹിക്കാൻ പറ്റാതായത് കൊണ്ട് മാത്രമാണ് ഞാനത് സ്കിപ് ചെയ്തത്. എന്തിനാണ് കുട്ടികളെയിങ്ങനെ വേട്ടയാടുന്നത്? എന്തിനാണ് കുട്ടികളുടെ സ്വകാര്യതകളെയിങ്ങനെ വിൽക്കാൻ വെക്കുന്നത്? പണ്ടൊക്കെ നാട്ടിലെ പല മുതിർന്ന വ്യക്തികളും, നമ്മുടെ അമ്മയോ അച്ഛനോ ഒന്നപ്പുറത്തേക്കോ ഇപ്പുറത്തേക്കോ മാറിയാൽ നമ്മളോട് വീടിനുള്ളിലെ കാര്യങ്ങൾ ചികഞ്ഞു ചികഞ്ഞു ചോദിക്കുമായിരുന്നു. പറയാനിഷ്ടമുണ്ടായിട്ടല്ല അവർക്കതിനൊക്കെ മറുപടി നൽകുന്നത്. എതിർക്കാനോ, താല്പര്യമില്ല എന്നത് പ്രകടിപ്പിക്കാനോ പറ്റാത്തത്ര വിധം വൾനറബിളായി പോകുന്നത് കൊണ്ടാണ് മിണ്ടാതായി പോകുന്നത്. കുട്ടികളുടെ ആ നിസ്സഹായതെയാണ് അവരെല്ലാം കൂടി മുതലെടുക്കുന്നത്?
ഇനി മുകളിൽ ചോദിച്ച ചോദ്യത്തിലേക്ക് വരാം ; തലങ്ങും വിലങ്ങുമായി രേണുവിനെ പറ്റി ഇങ്ങനെ വൃത്തികെട്ട ചോദ്യങ്ങൾ ചോദിച്ചാൽ ‘അമ്മ’ എന്ന വിഷയത്തിൽ ആ മകന് അപകർഷത വർദ്ധിക്കാനാണ് സാധ്യത കൂടുതൽ. അമ്മ എന്ന ആ ഒരു വിശ്വാസം ഇല്ലാതാകാനാണ് സാധ്യത കൂടുതൽ. അത്രയേറെ അപകടം പിടിച്ച ചോദ്യങ്ങളാണ് അതിൽ വരുന്നതെല്ലാം. വ്യക്തിത്വ രൂപീകരണത്തിന്റെ പ്രായത്തിൽ എന്തിനാണ് കുഞ്ഞുങ്ങളിൽ അനാവശ്യമായ മനോവിഷമം ഉണ്ടാക്കുന്നത്? ഉറപ്പായും അതവരുടെ വ്യക്തിത്വ വികസനത്തിൽ മോശമായ ഇടപെടലുകൾ ഉണ്ടാക്കും. ട്രോമയും വരുത്തും. സോ ദയവായി അവനെ വെറുതെ വിടുക.
പിന്നെ രേണുവിനോടാണ് ; നിങ്ങൾ നിങ്ങളുടെ സ്വകാര്യത കച്ചവടമാക്കും പോലെ ആ കുഞ്ഞുങ്ങളുടെ സ്വകാര്യത വിൽക്കാൻ വെക്കരുത്. ‘ സുധിലയം ‘ എന്ന വീടിനകത്തു കയറി നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഒരാൾ പോലും ആ കുഞ്ഞിന്റെ ഇന്റർവ്യൂ എടുക്കില്ല എന്ന പൂർണ്ണ തിരിച്ചറിവ് മലയാളികൾക്കുണ്ട്. കാരണം ആ വീട്ടിനകത്തെ മുതിർന്ന വ്യക്തി നിങ്ങളാണ്. ആ നിങ്ങളുടെ വാക്കുകൾക്കാണ് ആ വീടിനകത്തെ തീരുമാനങ്ങൾക്കുള്ള ‘മൂല്യം‘ കൂടുതൽ. ഒരു കാര്യം ഉറപ്പാണ് കൊല്ലം സുധി ഇന്ന് ജീവിച്ചിരുന്നെങ്കിൽ / ജീവിതത്തിൽ എന്തെല്ലാം വിധത്തിലുള്ള ദുർഘടങ്ങൾ വന്നാലും ശരി ആ മകന്റെ സ്വകാര്യതയെ ആ അച്ഛൻ ഇങ്ങനെ നാട്ടാർക്ക് വിട്ട് കൊടുക്കില്ലായിരുന്നു.
ഒരു കൊച്ചു കുട്ടിയെ വെച്ച് പേക്കൂത്തു കാണിക്കുന്ന സകല എണ്ണത്തിനെയും വല്ല ഉണക്ക മടലും വെച്ചു തല്ലുകയാ വേണ്ടത്.