കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഇളക്കിമറിച്ച ഒരു പാട്ടായിരുന്നു തുടരും എന്ന ചിത്രത്തിലെ പുതിയ വീഡിയോ സോങ് വളരെ വേഗം തന്നെ ഈ വീഡിയോ സോങ് ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പഴയ എനർജി ലെവലിൽ വീണ്ടും കാണാൻ സാധിച്ചു മോഹൻലാലിനെ എന്നാണ് ഈ പാട്ട് കണ്ടു കൊണ്ട് എല്ലാവരും ഒരേസ്വരത്തിൽ പറയുന്നത്. ഈ ഗാനത്തിന്റെ താഴെ വരുന്ന കമന്റുകൾ ശ്രദ്ധിക്കുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും എത്രത്തോളം സ്വീകാര്യതയാണ് മലയാളി പ്രേക്ഷകർക്കിടയിൽ മോഹൻലാലിന് ലഭിക്കുന്നത് എന്ന്
കമന്റുകൾ ഇങ്ങനെ
- ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ലാതെ മലയാളികളെ ഒന്നിപ്പിച്ച സിനിമ ഇതുപോലുള്ള കഥയും സംവിധായകരും ഉണ്ടാവുമ്പോഴാണ് നല്ല നടനും നടിയും വില്ലനും ഒക്കെ ഉണ്ടാവുന്നത്
- ഈ മോഹൻലാലിനെ ആണ് ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്
- ഈ ചരിഞ്ഞ തോളിലാണ് ഇന്ന് മലയാള സിനിമ
- അല്ലേലും അങ്ങേരും കാവടിയും കാവടി എടുത്തു തുള്ളി വരുന്ന ആ സീനും എന്റെ മോനെ
- ഒന്നിച്ച് ഒരു പാട്ടിനെ ലാലേട്ടനും ശോഭനയും വർഷങ്ങൾക്കുശേഷം ചുവടുവെച്ചത് കണ്ടപ്പോൾ തേന്മാവിൻ കൊമ്പത്തിലെ മാണിക്യൻ കാർത്തുമ്പി കോമ്പോയും മിന്നാരത്തിലെ ബോബി നീന കോംബോ യുമാണ് ഓർമ്മ വന്നത്
- ഈ പ്രായത്തിൽ ഇങ്ങേര് ഇത് എന്തു ഭാവിച്ചാണ് 65 വയസ്സുള്ള ഒരു മനുഷ്യനാണ് ഇങ്ങനെ കിടന്നു ഡാൻസ് ചെയ്യുന്നത്
- ഇത് കൊണ്ടാട്ടം അല്ല ലാലേട്ടന്റെ അഴിഞ്ഞാട്ടം ആണ്.
- ഈ ചരിഞ്ഞ തോളിന്റെ ബലത്തിലാണ് മലയാള സിനിമ നിവർന്നു നിൽക്കുന്നത്
- എന്റെ പൊന്നു ലാലേട്ടാ ഇങ്ങനെയൊക്കെ സോഷ്യൽ മീഡിയ കത്തിക്കാൻ നിങ്ങളെ കൊണ്ടേ പറ്റൂ. എന്നാ സ്ക്രീൻ പ്രസൻസ് ആണ്
- 45 വർഷമായി ഒരാൾ ഒരു ഇൻഡസ്ട്രി ഭരിക്കുന്നു ഒരുത്തനും തൊടാൻ പറ്റില്ല താര ചക്രവർത്തി