Celebrities

നാളിതുവരെ മദ്യവും മയക്കുമരുന്നും ഉപയോ​ഗിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് വിനയ് ഫോർട്ട് | Vinay fort

ഇപ്പോൾ നടക്കുന്ന ജനറലൈസേഷനിൽ കടുത്ത വിയോജിപ്പുണ്ട്

മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട വാർത്തകളിൽ സിനിമാ പ്രവർത്തകരെ മുഴുവൻ ജനറലൈസ് ചെയ്യുന്നത് ശരിയല്ലെന്ന് നടൻ വിനയ് ഫോർട്ട്. കൊല്ലം ടി.കെ.എം. എഞ്ചിനിയറിംങ്ങ് കോളേജിൽ ഡ്രാേപ്പ് ദി ഡോപ്പ് എന്ന ലഹരി വിരുദ്ധ കാമ്പയിൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ നാളിതു വരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടില്ലെന്ന് വിനയ് ഫോർട്ട് പറഞ്ഞു.മദ്യപിക്കാത്തത് കൊണ്ട് താൻ ഏറെ ബഹുമാനിക്കപ്പെട്ടിട്ടെ ഉള്ളുവെന്നും ശരീരം കൊണ്ടുo ബുദ്ധികൊണ്ടും ശബ്ദം കൊണ്ടും ജീവിക്കുന്ന ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. പലയിടത്തും സിനിമാ പ്രവർത്തകരെ ജനറലൈസ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും ഇതിനോട് തനിക്ക് ശക്തമായ വിയോജിപ്പ് ഉണ്ടെന്നും താരം പറഞ്ഞു.

സിനിമയിൽ ഉള്ളവരൊക്കെ മദ്യവും മയക്കു മരുന്നും ഉപയോഗിക്കുന്നവരാണ്, അല്ലെങ്കിൽ അവർ മാത്രമെ മയക്കുമരുന്ന് ഉപയോഗിക്കുന്നുള്ളു എന്ന തരത്തിലുള്ള വാർത്തകളുണ്ട്. ഞാൻ മദ്യപിക്കില്ല സിഗരറ്റ് വലിക്കില്ല. അത് എൻ്റെ പേഴ്സ്ണൽ ചോയിസാണ്. ഇപ്പോൾ നടക്കുന്ന ജനറലൈസേഷനിൽ കടുത്ത വിയോജിപ്പുണ്ട്.ആരോഗ്യത്തിനും സമാധാനത്തിനും എതിര് നിൽക്കുന്ന എല്ലാ കാര്യങ്ങളും പ്രോത്സാഹിപ്പിക്കരുത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ജീവിതമാകട്ടെ ലഹരി അത് സിനിമയാകട്ടെ ആർട്ട് ആകട്ടെ..’ – എന്നായിരുന്നു വിനയ് ഫോർട്ടിൻ്റെ പ്രതികരണം.

content highlight: Vinay fort