Movie News

Hit 3 Movie: ഹിറ്റായി നാനിയുടെ ‘ഹിറ്റ് 3’ ; രണ്ടാം ദിവസത്തിലും ഞെട്ടിക്കുന്ന കളക്ഷന്‍

മെയ് 1 നാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്.

തെലുങ്ക് സൂപ്പര്‍ താരം നാനി നായകനായി പുറത്തിറങ്ങിയ പുതിയ ചിത്രമാണ് ഹിറ്റ് 3. ചിത്രത്തിന്റെ ടീസറും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. അര്‍ജുന്‍ സര്‍ക്കാര്‍ എന്ന നായക കഥാപാത്രത്തെ നാനി അവതരിപ്പിക്കുന്ന ടീസറാണ് ‘ സര്‍ക്കാരിന്റെ ലാത്തി’ എന്ന പേരോടെയാണ് പുറത്ത് വന്നത്. ഡോ. ശൈലേഷ് കോലാനുവാമ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മെയ് 1 നാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ 2 ദിവസത്തെ റെക്കോര്‍ഡ് കളക്ഷനും പുറത്ത്  വന്നിരിക്കുകയാണ്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാനി ചിത്രമാണ് ഹിറ്റ 3. ആദ്യ ദിവസം തന്നെ 21 കോടി രൂപയുടെ കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം ദിവസം ചിത്രത്തിന്റെ കളക്ഷന്‍ 50% കുറഞ്ഞു. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ദിവസം ഇന്ത്യയില്‍ 31 കോടി രൂപയുടെ നെറ്റ് കളക്ഷനാണ് ഹിറ്റ് 3 നേടിയിരിക്കുന്നത്. ചിത്രത്തിന്റെ ആകെ കളക്ഷന്‍ ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനത്തെയും അതിശയിപ്പിച്ച് 60 കോടി രൂപയിലധികം നേടിയിട്ടുണ്ട്.

ഡോക്ടര്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് ആണ്. അദിവി ശേഷ്, ശ്രീനിധി ഷെട്ടി, റാവു രമേഷ്, നിവേത തോമസ്, ബ്രഹ്‌മാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തില്‍, വളരെ വയലന്റ് ആയ അതിശക്തമായ പോലീസ് കഥാപാത്രമാണ് നാനി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പോലീസ് ഫോഴ്‌സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാന്‍ എത്തുന്ന നായക കഥാപാത്രമായാണ് നാനി .നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രം കൂടിയാണ് ഹിറ്റ് 3. വമ്പന്‍ ബജറ്റില്‍ മികച്ച സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു ഗംഭീര സിനിമാനുഭവം നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ശൈലേഷ് കോലാനു. അതേസമയം രണ്‍ബീര്‍ കപൂര്‍ അഭിനയിച്ച അനിമല്‍ (2023), ഹനീഫ് അദേനിയുടെ ഉണ്ണി മുകുന്ദന്‍ നയിക്കുന്ന മാര്‍ക്കോ (2024), ലക്ഷ്യയെ അവതരിപ്പിക്കുന്ന നിഖില്‍ നാഗേഷ് ഭട്ടിന്റെ കില്‍ (2023) എന്നിവയുമായി ഹിറ്റ 3 താരതമ്യം ചെയ്യപ്പെട്ടു.