മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായി നടിയാണ് ഉർവശി മോഹൻലാലിന് ശേഷം ഏറ്റവും കൂടുതൽ ആളുകൾ ആഘോഷമാക്കിയിട്ടുള്ള ഒരു നടി കൂടിയാണ് ഉർവശി എന്ന് പറയണം. തുടരും എന്ന ചിത്രത്തിലൂടെ ഒരുപാട് വർഷങ്ങൾക്കുശേഷം മോഹൻലാൽ ശോഭന കൂട്ടുകെട്ട് വീണ്ടും എത്തിയപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ തിരക്കുന്ന ഒരു കാര്യം മോഹൻലാൽ ഉർവശി കൂട്ടുകെട്ടിനെ കുറിച്ചാണ് ഈ ഒരു കൂട്ടുകെട്ടിൽ സിനിമ ഇനി ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്
നിരവധി ആളുകളാണ് ഇപ്പോൾ ഈ ഒരു ചോദ്യവുമായി രംഗത് വന്നു കൊണ്ടിരിക്കുന്നത് ഏറ്റവും അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ ഈ കാര്യത്തെക്കുറിച്ച് ഉർവശി തന്നെ പറയുന്നതിനെ കുറിച്ചാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ അടുത്ത സമയത്ത് ഞാൻ നിരവധി ആളുകൾക്ക് മറുപടി കൊടുത്ത ഒരു ചോദ്യമാണ് ഇത് 20 വർഷങ്ങൾക്ക് ശേഷമാണ് ലാലേട്ടൻ ശോഭന കോമ്പിനേഷനിലുള്ള ഒരു സിനിമ വരുന്നത് ആ ഒരു സിനിമയ്ക്ക് വേണ്ടി 20 വർഷം നല്ല സ്ക്രിപ്റ്റുമായി അവരെ കാത്തിരുന്നില്ലേ തീർച്ചയായിട്ടും അതുപോലെയുള്ള നല്ല സ്ക്രിപ്റ്റുകൾ വരണം
അങ്ങനെയുള്ള സ്ക്രിപ്റ്റുകൾ വരികയാണെങ്കിൽ അങ്ങനെ ഒരു സിനിമ ഉണ്ടാകുമല്ലോ എന്നാണ് ഉർവശി പറയുന്നത് ഉർവശിയുടെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു വളരെയധികം ഹിറ്റ് ആയിട്ടുള്ള ഒരു കോമ്പിനേഷൻ തന്നെയാണ് മോഹൻലാൽ ഉർവശി കൂട്ടുകെട്ട് ഈ കൂട്ടുകെട്ടിൽ വന്നിട്ടുള്ള ചിത്രങ്ങൾ എല്ലാം വലിയ വിജയം നേടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അങ്ങനെയൊരു ചിത്രം വരട്ടെ എന്നാണ് പ്രേക്ഷകരും പറയുന്നത്