ഉണ്ടാക്കുന്ന വിധം :
1. ആദ്യം രണ്ട് ബൺ എടുത്തിട്ട് അതിൻറെ നടുക അങ്ങ് മുറിക്കുക
2. ബണ്ണിന്റെ നടുവിൽ രണ്ട് ഭാഗത്തും നന്നായിട്ട് ബട്ടർ തേച്ച് പിടിപ്പിക്കുക
3. അതിൻറെ ഇടയിൽ കുറച്ച് പഞ്ചസാരയും വിതറി കൊടുക്കുക
4. ഇനി ചൂടാക്കി എടുത്തിട്ടുള്ള ഒരു നോൺസ്റ്റിക് പാനിൽ ഒരു ടേബിൾ സ്പൂൺ ബട്ടർ ഇട്ട് മെൽറ്റ് ആക്കുക
5. അതിലേക്ക് ഈ ബൺ വെച്ചു കൊടുക്കുക ബണ്ണിന്റെ മുകളിൽ വീണ്ടും ബട്ടർ അപ്ലൈ ചെയ്തു കൊടുക്കുക
6. ബണ്ണിന്റെ ഒരു ഭാഗം ടോസ്റ്റ് ആയിട്ട് വരുമ്പോൾ തിരിച്ചിട്ട് വീണ്ടും ടോസ്റ്റ് ചെയ്തെടുക്കുക
7. രണ്ട് ഭാഗവും ടോസ്റ്റ് ആയതിനുശേഷം ഒരു പ്ലേറ്റിലേക്ക് സെർവ് ചെയ്യാം ,സെർവ് ചെയ്യുമ്പോൾ മുകളിൽ കുറച്ച് ബട്ടറും കുറച്ച് പഞ്ചസാരയും വിതറിക്കൊണ്ട് സെർവ് ചെയ്യാം
















