ചേരുവകൾ:
പരിപ്പ് -3/4 കപ്പ്
വെള്ളം -2 കപ്പ്
ഉപ്പ്
മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
കാരറ്റ്
ഉരുളക്കിഴങ്ങ്
ബീൻസ്
വഴുതന
മുരിങ്ങക്കായ
തക്കാളി
ചെറിയുള്ളി
മത്തങ്ങ
വെണ്ടയ്ക്ക
പച്ചക്കായ
ചേന
കുമ്പളങ്ങ /വെള്ളരിക്ക
വെള്ളം -2 കപ്പ്
സാമ്പാർ പൊടി -3 ടേബിൾസ്പൂൺ
ശർക്കര -ചെറിയ കഷ്ണം
വെളിച്ചെണ്ണ -2 ടേബിൾസ്പൂൺ
ഉലുവ -1/4 ടീസ്പൂൺ
കടുക് -1/2 ടീസ്പൂൺ
ഉണക്കമുളക് -3
കറിവേപ്പില
ചെറിയ ജീരകം -1/2 ടീസ്പൂൺ
കായം -1/4 ടീസ്പൂൺ
മുളകുപൊടി -1/4 ടീസ്പൂൺ
മല്ലിയില
നെയ്യ് -1 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം :
1. പരിപ്പ് കഴുകി അതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടി വെള്ളം ചേർത്തിട്ട് ഒറ്റ വിസിൽ പ്രഷർ വന്നതിനുശേഷം ഓഫ് ചെയ്ത പ്രഷർ കമ്പ്ലീറ്റ് പോയതിനു ശേഷം ഓപ്പൺ ചെയ്യുക
2. വെണ്ടക്ക വേറൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിൽ ഇട്ടിട്ട് അതിൻറെ വഴിവെഴുപ്പ് മാറുവോളം ഒന്ന് വഴറ്റിയെടുത്തു മാറ്റി വെക്കുക
3. മുരിങ്ങാക്കായയും വെണ്ടക്കയും അല്ലാത്ത വലുതാക്കി മുറിച്ചിട്ടുള്ള പച്ചക്കറികൾ എല്ലാം പരിപ്പുവന്ത കുക്കറിലേക്ക് ഇട്ടുകൊടുക്കുക
4. അതിലേക്ക് ആവശ്യത്തിന് ഉപ്പും രണ്ട് കപ്പ് വെള്ളവും ചേർത്ത് ഹൈ ഫ്ലെയിമിൽ ഒറ്റ വിസിൽ വരുന്ന വരെ വെയിറ്റ് ചെയ്യുക
5. പ്രഷർ കമ്പ്ലീറ്റ് പോയതിനുശേഷം അതിലേക്ക് സാമ്പാർ പൗഡർ മൂന്ന് ടേബിൾസ്പൂൺ കുറച്ചു വെള്ളത്തിൽ കലക്കി അതിലേക്ക് ചേർത്ത് കൊടുക്കുക
6. പിന്നീട് മുരിങ്ങാ കായും വെണ്ടയ്ക്കയും ചേർത്ത് നന്നാക്കി തിളപ്പിച്ച് എടുക്കുക അതിലേക്ക് ചെറിയ ഒരു പീസ് ശർക്കരയും ഇടാൻ മറക്കരുത്
7. ഇനി മറ്റൊരു പാൻ വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഉലുവ കടുക് വറ്റൽമുളക് കറിവേപ്പില ചേർത്ത് തീ ഓഫ് ചെയ്തതിനുശേഷം കാൽ ടീസ്പൂൺ ചെറിയ ജീരകവും മുളകുപൊടിയും കായപ്പൊടിയും ചേർത്ത് മൂപ്പിച്ചെടുക്കുക
8. അവസാനം മല്ലിയില ഉണ്ടെങ്കിൽ കുറച്ചു മല്ലിയിലയും ഒരു ടീസ്പൂൺ നെയ്യ് കൂടെ ചേർത്തിട്ട് നമുക്ക് മിക്സ് ചെയ്താൽ സെർവ് ചെയ്യാം കൂടെ ചേർത്താൽ ഇതിന് പ്രത്യേക ഒരു രുചിയാണ് കേട്ടോ