ഉച്ചയ്ക്ക് ഊണിന് രുചികരമായ ഉണക്കച്ചെമ്മീൻ തോരൻ വെച്ചാലോ? എളുപ്പത്തിൽ തയ്യാറാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
തേങ്ങ ചിരകിയതും ജീരകവും, മുളക് പൊടിയും, മല്ലിപൊടിയും, വെളുത്തുള്ളിയും, മഞ്ഞളും അരകല്ലിലോ/ മിക്സിയിലൊ ചതച്ച് എടുക്കുക. ഫ്രയിംഗ് പാനില്‍ 2 ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് വറ്റല്‍ മുളക്, കടുക് അതില്‍ തന്നെ ഉണക്ക കൊഞ്ച് കൂടി വറുത്ത് എടുക്കുക. അതിലേക്ക് ചെറിയ ഉള്ളി ഇട്ട് ഗോള്‍ഡന്‍ കളര്‍ ആകും വരെ വഴറ്റുക. അതിലേക്ക് 2 കപ്പ് വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോള്‍ തയാറാക്കി വച്ചിരിക്കുന്ന അരപ്പ് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് പച്ചമുളക്, സവാള, പച്ച മാങ്ങ കഷ്ണം കൂടി ചേര്‍ത്ത് ഇളക്കി വറ്റിച്ചെടുക്കാം. കുറച്ച് വെളിച്ചെണ്ണയും മുകളിലൊഴിച്ച് കറിവേപ്പിലയും വിതറി വിളമ്പാം.