ജെഎഫ്ഡബ്ല്യു മൂവി അവാർഡ്‌സ് വേദിയിൽ ബേസിലിനെ അഭിനന്ദിച്ച് നടി കീർത്തി സുരേഷ്. തൊട്ടതെല്ലാം പൊന്നാക്കുന്ന താരമാണ് ബേസിൽ എന്ന് കീര്‍ത്തി പറഞ്ഞു. ‘തൊട്ടതെല്ലാം പൊന്നാക്കുന്ന ആളാണ് ബേസിൽ. അഭിനയത്തിലായാലും സംവിധാനത്തിലായാലും അത് കാണാം. പിന്നെ എനിക്ക് ഒരു കാര്യം പറയാനുള്ളത് ഇങ്ങനെ ഓരോ ആഴ്ചയും ഓരോ സിനിമയുമായി വന്നാൽ ഞങ്ങൾ നായികമാർക്ക് ജീവിക്കാൻ ബുദ്ധിമുട്ടാകും. വീക്കിലി സ്റ്റാറാണ് ബേസിൽ. എല്ലാ ആഴ്ചയും ഓരോ സിനിമ കാണും. ഇതൊരു തമാശയായി പറഞ്ഞതാണ്.
നടനായും സംവിധായകനായും ബേസിൽ നേടിയിട്ടുള്ള എല്ലാ വിജയങ്ങൾക്കും അഭിനന്ദനങ്ങൾ. ബേസിൽ അഭിനയിച്ചതിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രം ഗുരുവായൂരമ്പലനടയിൽ ആണ്. സംവിധാനം ചെയ്തതിൽ മിന്നൽ മുരളിയും,’ കീർത്തി സുരേഷ് പറഞ്ഞു. മാൻ ഓഫ് ദ ഇയർ പുരസ്‌കാരമാണ് ജെഎഫ്ഡബ്ല്യു വേദിയിൽ ബേസിൽ ഏറ്റുവാങ്ങിയത്. നുണക്കുഴി, സൂക്ഷ്മദർശിനി, ഗുരുവായൂരമ്പലനടയിൽ തുടങ്ങി 2024ൽ തിയേറ്ററുകളിലെത്തിയ വിവിധ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് ബേസിലിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
content highlight: Keerthy Suresh