Celebrities

നടൻ പ്രഭാസിനെ കുറിച്ച് നാനി പറയുന്നത് കേട്ടോ? ചർച്ചയാക്കി സോഷ്യൽ മീഡിയ | Actor Nani

രാജ് ഷമാനിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം

നടൻ പ്രഭാസിനെ കുറിച്ച് നാനി പറയുന്ന വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രഭാസ് വളരെ നല്ല മനുഷ്യനാണെന്നും ഇത്രയും താരപ്രഭാവവും വലിയ സ്ഥാനമാനങ്ങളും ഉണ്ടായിട്ടും ഉള്ളിലെ നന്മ കാത്തുസൂക്ഷിക്കുക എന്നത് അത്ര എളുപ്പമല്ലെന്നുമാണ് നാനി പറയുന്നത്. രാജ് ഷമാനിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

‘അപൂർവമായിട്ടാണെങ്കിലും പ്രഭാസ് അണ്ണനൊപ്പം എനിക്ക് ചില നല്ല നിമിഷങ്ങൾ ചിലവഴിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. പ്രഭാസ് വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ ഇപ്പോഴുള്ള പൊസിഷൻ വെച്ച് അങ്ങനെയൊരു നല്ല മനുഷ്യനായിരിക്കാൻ അത്ര എളുപ്പമല്ല. ആളുകൾ അദ്ദേഹത്തെ കുറിച്ച് ഇപ്പോൾ ഞാൻ പറഞ്ഞതുപോലെ നേരിട്ട് പറയണമെന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ ആ വ്യക്തിത്വം എല്ലാവരിലേക്കും എത്തും, എല്ലാവർക്കും അത് മനസിലാകും,’ നാനി പറഞ്ഞു.

തെലുങ്ക് സിനിമയിലെ സൗഹൃദങ്ങളെ കുറിച്ചും നാനി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. റാണ ദഗുപതിയും ജൂനിയർ എൻടിആറും അല്ലാരി നരേഷുമെല്ലാം തന്റെ നല്ല സുഹൃത്തുക്കളാണെന്ന് നാനി പറഞ്ഞു.

content highlight: Actor Nani