Entertainment

Thudarum Movie: ഗംഭീര കളക്ഷനുമായി ‘തുടരും’ ; വിദേശത്ത് നിന്ന് മാത്രം 71.5 കോടിയെന്ന് റിപ്പോര്‍ട്ട്

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ് തുടരും. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയാണ്. നിര്‍മാണം എം. രഞ്ജിത്താണ്. ആഗോളതലത്തില്‍ മോഹന്‍ലാലിന്റെ തുടരും 150 കോടിയിലധികം നേടിയെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. വിദേശത്ത് നിന്ന് മാത്രം ചിത്രത്തിന് 71.5 കോടി രൂപ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കെ.ആര്‍ സുനിലിനും തരുണും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഷണ്‍മുഖന്‍ എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവര്‍ കഥാപാത്രമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റേത്. ലളിത എന്ന വീട്ടമ്മയായ നായിക കഥാപാത്രമായി ശോഭന എത്തിയിരിക്കുന്നത്. ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

അതേസമയം ചിത്രത്തിന് വിന്റേജ് എന്ന പേരായിരുന്നു ആദ്യം ഇടാന്‍ ആലോചിച്ചതെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. എന്ത് പ്രശ്‌നങ്ങള്‍ സംഭവിച്ചാലും ഒരാളുടെ ജീവിതം തുടരും എന്ന ഫോര്‍മാറ്റിലാണ് തുടരും എന്ന് പേര് നല്‍കിയത്. അവസാന ഷെഡ്യൂള്‍ ആയപ്പോള്‍ വിനറേജ് എന്നൊരു സജഷന്‍സ് ഉണ്ടായി. എന്നാല്‍ മോഹന്‍ലാല്‍ വിന്റേജിലേക്ക് തിരിച്ചുവരുന്നു എന്ന് നമ്മള്‍ പറയുന്നതു പോലെയാകും. വിന്റേജ് മോഹന്‍ലാലിനെ തിരിച്ചുകൊണ്ടുവരാനല്ല സിനിമ. വിന്റേജ് എന്ന പേര് ലാലേട്ടനോട് പറഞ്ഞപ്പോള്‍ എന്തിനാ മോനേ മനോഹരമായ തുടരും എന്ന വാക്കുള്ളപ്പോള്‍ മറ്റൊരു പേര് എന്ന് ചോദിച്ചു. അങ്ങനെ ആ പേര് ഉറപ്പിക്കുകയായിരുന്നുവെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.