നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ കഴിഞ്ഞ ദിവസം നടത്തിയ പരമാർശം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നായിരുന്നു പരാമർശം. ഇതിന് പിന്നാലെ ആ താരം നിവിൻ പോളിയാണന്നാണ് സോഷ്യൽ മീഡിയ വിധിയെഴുതിയത്. ഇപ്പോഴിതാ വിഷയത്തിൽ വ്യക്തത വരുത്തി രംഗത്ത് വന്നിരിക്കുകയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഞാൻ ഒരു നടന്റെയും പേര് പറഞ്ഞിട്ടില്ല, താരത്തിന്റെ ആരാധകർ സമൂഹ മാധ്യമം വഴി തന്നെ ആക്രമിക്കുകയാണെന്നും ലിസ്റ്റിൻ പറയുന്നു.
താൻ ഒരു നടന്റെയും പേര് പറഞ്ഞിട്ടില്ലെന്നും എന്നാൽ താരത്തിന്റെ ആരാധകർ സമൂഹ മാധ്യമം വഴി ആക്രമിക്കുന്നു എന്നും ലിസ്റ്റിൻ സ്റ്റീഫൻ മാധ്യമങ്ങളോട് പറഞ്ഞു. ‘കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ ഒരു താരത്തിനെക്കുറിച്ചോ ടെക്‌നിഷ്യൻസിനെക്കുറിച്ചോ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ഒരാളെ താരമാക്കുന്നതിന് മുൻകൈയ്യെടുക്കുന്നത് നിർമ്മാതാക്കളാണ്. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അവരുടെ ഫാൻസ്, ആർമി, പിആർ വർക്ക് എല്ലാം ചേർന്ന് നമ്മളെ ആക്രമിക്കുകയാണ്. ഒരു താരത്തിനെതിരെയും പറയാൻ കഴിയാത്ത സാഹചര്യം ആണുള്ളത്.
‘എന്റെ പോസ്റ്റിനടയിൽ ആരുടെയൊക്കെ ഫാൻസ് ആണ് വന്നു തെറിവിളിക്കുന്നതെന്ന് നോക്ക്. ഞാൻ ഒരു നടന്റെയും പേര് പറഞ്ഞിട്ടില്ല. എപ്പോഴും സിനിമയില്‍ കാര്യങ്ങൾ സുഗമമായി പോകില്ല. ചിലപ്പോൾ പ്രശ്നങ്ങൾ വരാം. എല്ലാ സിനിമയിലും എന്തെങ്കിലും ഒക്കെ പ്രശ്നങ്ങൾ നടക്കാറുണ്ട്. അതുകൊണ്ടാണ് അത് ചർച്ചയാകുന്നതും ജനങ്ങളിലേക്ക് എത്തുന്നതും. പക്ഷേ ഇത് വളരെയധികം വേദനിപ്പിച്ചു. പതിനഞ്ച് വർഷത്തെ എക്സ്പീരിയൻസ് ഉള്ള എനിക്ക് ഇതിനെ നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ ഒരു പുതിയ നിർമാതാവിന് എങ്ങനെയാണ് അത് സോർട്ട് ചെയ്യാൻ പറ്റുക,’ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
content highlight: Listin stephen