ആരാധനായലങ്ങളില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെ വിമര്‍ശിച്ച് നടി അഹാന കൃഷ്ണ. തിരുവനന്തപുരത്തെ തന്റെ വീടിന് സമീപത്ത് കെട്ടിവച്ച ലൗഡ്‌സ്പീക്കറില്‍ പാട്ട് പ്ലേ ചെയ്യുന്നതിനെ തുടർന്നാണ് താരത്തിന്റെ പ്രതികരണം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ അമ്പലത്തിൽ ഇടാൻ പറ്റിയ പാട്ടെന്നൊക്കെയാണ് താരം കുറിച്ചിരിക്കുന്നത്.
‘ഉത്സവവേളകളില്‍ അമ്പലത്തിനുള്ളിലെ കാര്യങ്ങള്‍ എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് സംഘാടകര്‍ കരുതുന്നത്. രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ച് രാത്രി പത്തോ പതിനൊന്നോ മണിവരെ ഉച്ചത്തില്‍ പാട്ടും മറ്റും പ്ലേ ചെയ്യുകയാണ്. പലപ്പോഴും ഇത് സമാധാനം തകര്‍ക്കുന്ന നിലയിലേക്ക് മാറുന്നു. അമ്പലത്തിലെ പ്രാര്‍ത്ഥനയും മറ്റും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്ര പരിസരത്തു പോയി കേള്‍ക്കും’ എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അഹാന പറയുന്നത്.
അഹാന പങ്കുവച്ച സ്റ്റോറിയില്‍ ഒന്നില്‍ ഭക്തിഗാനം പ്ലേ ചെയ്യുമ്പോള്‍ മറ്റൊന്നില്‍ അടിപൊളി സിനിമാ ഗാനമാണ് പ്ലേ ചെയ്യുന്നത്. ഇതിനെയും അഹാന വിമര്‍ശിക്കുന്നു. അമ്പലത്തില്‍ പ്ലേ ചെയ്യാന്‍ പറ്റിയ സൂപ്പര്‍ പാട്ട് എന്നാണ് ഈ സ്റ്റോറിക്ക് അഹാന നല്‍കിയിരിക്കുന്ന കുറിപ്പ്.
content highlight: Ahaana Krishna