മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെയധികം ഇടം നേടിയ ഒരു ചിത്രമായി ഇതിനോടകം തുടരും എന്ന സിനിമ മാറിക്കഴിഞ്ഞു. ഈ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നാൽ മുഴുവൻ കാണാൻ സാധിക്കുന്നത് സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തെക്കുറിച്ച് കൂടുതലും ആളുകൾ പറയുന്നതിന്റെ പ്രധാന കാരണം ഈ ചിത്രത്തിൽ ഇതിനു മുൻപ് ഒരു പ്രമോഷൻസും ഉണ്ടായിട്ടില്ല എന്നത് തന്നെയാണ്.. ഒരു പ്രമോഷൻസും ഇല്ലാതെ തന്നെ ഈ ചിത്രം പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറി
ഇപ്പോൾ ഈ ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് മോഹൻലാലിനുണ്ടായിരുന്ന ചില പ്രശ്നങ്ങളെ കുറിച്ച് പറയുകയാണ് നിർമ്മാതാവായ രഞ്ജിത്ത്. ശരിക്കും ഈ സിനിമയിൽ ഒരു രംഗമുണ്ട് ഫൈറ്റ സീൻ എടുക്കുന്ന സമയത്ത് ലാലേട്ടന് ഭയങ്കര പനിയാണ് ഒരു ദിവസം എന്നെ വിളിച്ചുപറഞ്ഞു ഭയങ്കര പനിയാണ് എന്ന്. ആ സമയത്ത് ബിഗ് ബോസ് നടന്നുകൊണ്ടിരിക്കുകയാണ് ഞാൻ അപ്പോൾ പറഞ്ഞു ഏതായാലും ഇത്രയും പനിയാണെങ്കിൽ റസ്റ്റ് എടുക്കൂ എന്ന് എന്നാൽ അദ്ദേഹം അത് കേട്ടില്ല ഒരുപാട് രൂപ പോകും ഒരുപാട് നഷ്ടം ഉണ്ടാകും
ഒന്നാമത്തെ കാര്യം എനിക്ക് ബിഗ് ബോസ് നടക്കുന്നത് കൊണ്ട് നേരത്തെ പോണം അതുകൊണ്ട് നമുക്ക് തൽക്കാലം മരുന്ന് കഴിക്കാം എന്ന് പറഞ്ഞു അങ്ങനെ ആശുപത്രിയിൽ പോയി ഹൈ ഡോസ് മരുന്നാണ് ലാലേട്ടൻ കഴിക്കുന്നത്. അതും ഏറ്റവും ഹൈ ഡോസ് മരുന്ന് തന്നെ വേണമെന്ന് ലാലേട്ടൻ പറയുകയും ചെയ്തു. അങ്ങനെ ആ മരുന്ന് കഴിച്ചു കൊണ്ടാണ് അദ്ദേഹം ആ ഫൈറ്റ് സീനിൽ അഭിനയിക്കുന്നത് ഇപ്പോഴുള്ള പലരും കണ്ടു പഠിക്കേണ്ടതാണ് ഇത്തരം രീതികൾ എന്നും രഞ്ജിത്ത് പറയുന്നു