മലയാള സിനിമ മുഴുവൻ ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് തുടരും എന്ന ചിത്രത്തെ കുറിച്ചാണ് ഈ ചിത്രം വലിയ വിജയം നേടി നിൽക്കുന്ന സാഹചര്യമാണ് കാണാൻ സാധിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് എന്ന് പറയുന്നത് മോഹൻലാൽ ശോഭന കോമ്പിനേഷനാണ് കുറച്ച് അധികം നാളുകൾക്ക് ശേഷം വീണ്ടും ഈ ഒരു കോമ്പിനേഷൻ ഒരുമിക്കുമ്പോൾ അത് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട് അതുകൊണ്ടുതന്നെ പ്രേക്ഷകരെ എല്ലാവരും ഇവരുടെ ഒരുമിക്കൽ വേണ്ടി കാത്തിരിക്കുകയായിരുന്നു ചെയ്തത്.
ഈ ചിത്രത്തിലേക്ക് ശോഭനയെ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ചിന്തകൾ ഉണ്ടായിരുന്നു എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ നിർമാതാവായ രഞ്ജിത്ത്. പെട്ടെന്നാണ് ഈ ഒരു കഥാപാത്രത്തിലേക്ക് ശോഭന യെ തിരഞ്ഞെടുക്കുന്നത് ഞാൻ കഥ പറഞ്ഞപ്പോൾ തന്നെ ശോഭനയ്ക്ക് ഇഷ്ടപ്പെട്ടു നല്ല കഥയാണ് ഈ സിനിമ വിജയിക്കുമെന്ന് ശോഭന പറഞ്ഞു എന്നാൽ ഞാൻ എങ്ങനെ ഈ സിനിമ അഭിനയിക്കും ആ സമയത്ത് അവിടെ വരാൻ സാധിക്കില്ല എന്നും പ്രോഗ്രാമുകൾ ഉണ്ട് എന്നും ശോഭന പറയുകയാണ്
ചെയ്തത് ഞാൻ അപ്പോൾ ശോഭയോട് പറഞ്ഞത് പ്രോഗ്രാമില്ലാത്ത ഡേറ്റ് എനിക്ക് അയച്ചു തരൂ എന്നാണ്. അതേപോലെ പ്രോഗ്രാം ഉള്ള ഡേറ്റും ഞാൻ അതിന് അനുസരിച്ച് രീതിയിൽ എല്ലാം സജ്ജമാക്കിയതിനുശേഷം ശോഭനയ്ക്ക് തിരികെ അയച്ചു കൊടുക്കാമെന്നും പറഞ്ഞു അപ്പോൾ ശോഭന എന്നോട് പറഞ്ഞിരുന്നു ഒരുപാട് ഫ്ലൈറ്റ് ടിക്കറ്റ് ചെലവാകും ഒരുപാട് പൈസയാവും എന്തിനാണ് അങ്ങനെ ബുദ്ധിമുട്ടുന്നത് എന്നൊക്കെ അതൊന്നും സാരമില്ല എന്ന് ഞാനാണ് പറഞ്ഞത് അങ്ങനെയാണ് ഈ സിനിമയിലേക്ക് ശോഭന എത്തുന്നത്