മലയാള സിനിമയുടെ വിജയമായി മാറിയ തുടരും എന്ന സിനിമയെ കുറിച്ചാണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് ഈ സിനിമ റിലീസ് ആവുന്നതിനു മുൻപ് അഭിമുഖങ്ങളിൽ ഒന്നും തന്നെ സിനിമയുടെ അണിയറ പ്രവർത്തകർ അല്ലാതെ താരങ്ങൾ വന്നിരുന്നില്ല എന്നത് ശ്രദ്ധ നേടുന്ന ഒരു കാര്യമാണ്. ഇപ്പോൾ ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് നിർമാതാവായ രഞ്ജിത്ത് രംഗത്ത് വന്നിരിക്കുകയാണ് ഈ വിശേഷങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
മോഹൻലാൽ എന്ന നടന്റെ അഭിനയം ശരിക്കും വിസ്മയം ഉണ്ടാക്കി എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് മോഹൻലാൽ എന്ന നടന്റെ ഓരോ പ്രകടനങ്ങളും അത്രത്തോളം ഞെട്ടിക്കുന്നതായിരുന്നു എന്നും രഞ്ജിത്ത് പറയുന്നുണ്ട് അതുവരെ തങ്ങളോട് കോമഡിയും തമാശയും പറഞ്ഞ് ഇരിക്കുന്ന ആളാണ് കുറച്ചു കഴിയുമ്പോൾ സീനിൽ മികച്ച അഭിനയം കാഴ്ചവയ്ക്കുന്നത് നിങ്ങളെ കട്ട് പറയരുത് നിങ്ങൾക്ക് ആവശ്യമുള്ളത് എടുത്താൽ മതി പക്ഷേ എനിക്ക് പെർഫോം ചെയ്യാനുള്ള അവസരം തരണമെന്ന് ലാലേട്ടൻ പറയും. അതുകൊണ്ടുതന്നെ ആരും കട്ട് പറയുകയും ഇല്ലായിരുന്നു
ഷൂട്ടിങ്ങിന്റെ സമയത്ത് കുറച്ചു താമസിക്കുകയാണെങ്കിൽ ഉടനെ വിളിച്ചു പറയും ഞാൻ കുറച്ച് താമസിച്ചുപോയി എന്നെ ഒരാൾ കാണാൻ വന്നതുകൊണ്ടാണ് അല്ലെങ്കിൽ ഞാൻ ഒരാളോട് സംസാരിച്ചത് കൊണ്ടാണ് എന്നൊക്കെ ഇങ്ങനെ വിളിച്ചു പറയുന്ന എത്ര നടന്മാർ ഉണ്ട് ഇന്നത്തെ കാലത്ത് എല്ലാവരും മനസ്സിലാക്കേണ്ട ഒരു രീതിയാണ് ഇത് ഇന്നത്തെ പല നടന്മാരും കണ്ടു പഠിക്കേണ്ട മോഹൻലാലിന്റെ ഒരു പ്രകൃതം തന്നെയാണ് ഇത് എന്നും ഏറെ അഭിമാനത്തോടെ തന്നെ പറയുന്നുണ്ട് രഞ്ജിത്ത്