ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ ‘പണി’ യുടെ രണ്ടാം ഭാഗവുമായി ജോജു വീണ്ടും എത്തുന്നു.ജോജു തന്നെ ആണ് ഈക്കാര്യം വ്യക്തമാക്കിയത്.ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തുമെന്ന് ജോജു വ്യക്തമാക്കി. അതിനൊപ്പം, ആദ്യ ഭാഗവുമായി സിനിമയ്ക്ക് നേരിട്ടൊരു ബന്ധവും ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്.
പണി 2 ന്റെ സ്ക്രിപ്റ്റ് ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും ജോജു അറിയിച്ചു. ഷൂട്ടിങ്ങിന് തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുകയാണ്. പുതിയ ചിത്രത്തിൽ പുതിയ കഥ, പുതിയ ലൊക്കേഷൻ, പുതിയ ആർട്ടിസ്റ്റുകൾ തുടങ്ങി എല്ലാം പുതിയതായിരിക്കും എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ആദ്യ സിനിമയുടെ തുടർച്ച ആയിരിക്കില്ല പണി 2. ഇന്ത്യൻ സിനിമയിലെ മികച്ച ടെക്നീഷ്യന്മാർ ആയിരിക്കും പുതിയ സിനിമയിൽ അണിനിരക്കുക എന്നും ജോജു അറിയിച്ചു.
എന്നാൽ ‘പണി’ രണ്ടാം ഭാഗം കൊണ്ടും അവസാനിക്കുന്നില്ല എന്നാണ് പറയപ്പെടുന്നത്. ഈ ജോണറിൽ മൂന്ന് ഭാഗങ്ങൾ ആണത്രെ ഉൾപ്പെടുന്നത്. അതിൽ മൂന്നാമത്തേതായ പണി 3 ഏറ്റവും തീവ്രമായ ചിത്രം ആയിരിക്കും. അതിലും പ്രധാന വേഷങ്ങൾ പുതുമുഖങ്ങൾക്കായിരിക്കും.