ടൊവിനോ തോമസ് നിർമിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ‘മരണമാസ്സ്’. വിഷു റിലീസായി തീയേറ്ററുകളിൽ എത്തിയ സിനിമ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം നേടിയാണ് തീയേറ്റർ വിട്ടത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സോണി ലിവിലൂടെ മെയ് 15 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. മമ്മൂട്ടിയുടെ ബസൂക്ക, ഖാലിദ് റഹ്മാന്റെ ആലപ്പുഴ ജിംഖാന, തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലി എന്നീ സിനിമയ്ക്കൊപ്പം ക്ലാഷ് റിലീസ് ചെയ്ത് മരണമാസ്സ് മികച്ച കളക്ഷൻ നേടുകയും ചെയ്തിരുന്നു. ഒരു പക്കാ ഫൺ റൈഡ് തന്നെയാണ് മരണമാസ്സ് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ്സ് സിനിമയുടെ കഥ ഒരുക്കിയത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് സിനിമയുടെ നിർമാണം. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. നീരജ് രവി ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ബേസിലിന് പുറമേ സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വന്നിട്ടുള്ളത്.
STORY HIGHLIGHTS : OTT streaming date for the movie marana mass has been released