തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ നായകനായി എത്തിയ പുതിയ ചിത്രമാണ് റെട്രോ. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. മെയ് 1 നാണ് ചിത്രം തീയറ്ററിലെത്തിയത്. ഞായറാഴ്ച്ച മാത്രം ചിത്രം നേടിയിരിക്കുന്നത് 7.45 കോടി രൂപയാണ്. എന്നാല്‍ തിങ്കളാഴ്ച വെറും 2.94 കോടിയാണ് നേടിയത്. ഇതോടെ ആഗോള ബോക്‌സ് ഓഫീസില്‍ 77.5 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.
പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിലെ നായിക. ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്‌മണ്യന്‍, പ്രേം കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ശ്രേയസ് കൃഷ്ണയാണ് റെട്രോയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.
ജാക്കിയും മായപാണ്ടിയുമാണ് കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 2ഡി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ സഹനിര്‍മാണം രാജശേഖരന്‍ കര്‍പ്പൂരസുന്ദര പാണ്ഡ്യന്‍, കാര്‍ത്തികേയന്‍ സന്താനം എന്നിവരാണ്.
റെട്രോയ്ക്ക് തൊട്ട് മുന്‍പ് സൂര്യ നായകനായി എത്തിയ ചിത്രമായിരുന്നു കങ്കുവ. ആഗോളതലത്തില്‍ കങ്കുവ 100 കോടി ക്ലബില്‍ എത്തിയിരുന്നു. സിരുത്തൈ ശിവയാണ് കങ്കുവയുടെ സംവിധായകന്‍. ടൈറ്റില്‍ റോളിലായിരുന്നു കങ്കുവയില്‍ സൂര്യയുണ്ടായിരുന്നത്. വന്‍ ഹൈപ്പില്‍ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയമുണ്ടായില്ല.