മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു കലാകാരനാണ് സുധി കൊല്ലം. നിരവധി ആരാധകരെ സ്വന്തമാക്കിയ സുധി മരണപ്പെട്ടപ്പോൾ എല്ലാവർക്കും ഒരേപോലെ വലിയ വേദന അനുഭവപ്പെടുകയും ചെയ്തു അതിന്റെ പ്രധാനപ്പെട്ട കാരണം വളരെ അകാലത്തിൽ ആയിരുന്നു സുധിയുടെ മരണം എന്നതായിരുന്നു സുധിയുടെ മരണത്തിനുശേഷം എന്തു ചെയ്യണം എന്നറിയാതെ നിന്ന സ്തുതിയുടെ കുടുംബത്തിന് ഫ്ലവർ ചാനൽ ആയിരുന്നു ആശ്വാസമായി മാറിയത് ഒരു വീട് എന്ന സുധിയുടെ എക്കാലത്തെയും വലിയ സ്വപ്നം സാക്ഷാത്കരിച്ചു കൊടുത്തതും ഫ്ലവേഴ്സ് ചാനൽ ആണ് .
അതോടെ സുധിയുടെ ഭാര്യ രേണു സുധിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് ഇപ്പോൾ രേണു സുധി തന്നെ വിമർശിക്കുന്നവരെ പറ്റി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താൻ ഇൻസ്റ്റഗ്രാമിലും മറ്റും റീലുകൾ ചെയ്യുന്നതിനാണ് പലരും തന്നെ വിമർശിക്കുന്നത് എന്നാൽ ഈ വിമർശിക്കുന്നവർ എനിക്ക് ഒരു നേരത്തെ ഭക്ഷണത്തിനുള്ള പണം കൊണ്ടു തരട്ടെ എന്നാണ് രേണു സുധി പറയുന്നത് നിനക്ക് വീട്ടിലിരുന്ന് കൂടെ എന്ന് ചോദിക്കുന്നവരുണ്ട് ഞാൻ വീട്ടിൽ ഇരിക്കാൻ സുധിലയത്തിൽ തന്നെ ഇരിക്കും പക്ഷേ എനിക്ക് ഞാൻ പറയുന്ന പൈസ എല്ലാ മാസവും ഈ പറയുന്നവർ വീട്ടിൽ കൊണ്ടുവന്ന് തരണം
എന്തെങ്കിലും ഒരു എമൗണ്ട് പോരാ ഞാൻ പറയുന്ന പൈസ തന്നെ വീട്ടിൽ കൊണ്ടുവന്ന് തരണം. ഞാൻ വീട്ടിൽ ഇരിക്കണം എന്ന് പറയുന്നത് ഇവരല്ലേ അപ്പോൾ എനിക്ക് പണം കൊണ്ട് തരേണ്ടത് ഇവരുടെ കടമയല്ലേ എന്നും രേണു സുധി ചോദിക്കുന്നുണ്ട്. നെഗറ്റീവ് പറയുന്നവർ പൈസ കൊണ്ട് തരികയാണെങ്കിൽ ഞാൻ വീട്ടിൽ ഇരിക്കാം അതിന് ഒരു ബുദ്ധിമുട്ടുമില്ല എന്നാണ് താരം വ്യക്തമാക്കുന്നത്