ഹിറ്റ് സംവിധായകന്‍ അറ്റ്‌ലീയും അല്ലു അര്‍ജുനും ഒന്നിക്കുന്നു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ആകാംഷയിലാണ് ആരാധകര്‍. അറ്റ്‌ലീയും അല്ലു അര്‍ജുനും ഒന്നിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമായിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് വേണ്ടി അല്ലു അര്‍ജുന്‍ കിടിലന്‍ മേക്കോവറിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
സെലിബ്രേറ്റി ഫിറ്റനസ് പരിശീലകനായ ലോയ്ഡ് സ്റ്റീവന്‍സിന്റെ സഹായത്തോടെ അല്ലു ശാരീരിക പരിവര്‍ത്തനങ്ങള്‍ക്ക് വിധേയനാകുമെന്നാണ് റിപ്പോര്‍ട്ട്. ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് വേണ്ടി ജൂനിയര്‍ എന്‍ടിആറിനെ പരിശീലിപ്പിച്ചത് ലോയ്ഡ് സ്റ്റീവന്‍സ്.
ചിത്രത്തിന്റെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 കോടി നിര്‍മാണ ചെലവ് വരുന്ന ചിത്രത്തില്‍ വിഎഫ്എക്‌സിന് മാത്രം 250 കോടിയിലധികം ചെലവാകുമെന്നാണ് സൂചന. ഇതോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളില്‍ ഒന്നായിത് മാറുമെന്നാണ് കണക്കാക്കുന്നത്.
ചിത്രം പുറത്തിറങ്ങുന്നതോടെ അറ്റ്‌ലിയുടെ ആറാമത്തെ ചിത്രവും, അല്ലുവിന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവുമാണിത്. ഈ ചിത്ത്രതിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് സണ്‍പിക്‌ചേഴ്‌സാണ്. അമേരിക്കയിലെ ലോലാവി എഫ് എക്‌സ്, സ്‌പെക്ട്രല്‍ മോഷന്‍, ഫ്രാക്‌ചേര്‍ഡ് എഫ് എക്‌സ്, ഐ എല്‍ എം ടെക്‌നോപ്രോപ്‌സ്, അയണ്‍ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ടസ് എന്നീ സ്ഥാപനങ്ങളാണ് ചിത്രത്തില്‍ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.