Entertainment

മോഹന്‍ലാല്‍ ചിത്രം ‘തുടരും’ ; മെയ് 9 മുതല്‍ തമിഴ്‌നാട്ടിലും

ചിത്രത്തിന്റെ തമിഴ് പോസ്റ്ററും നിര്‍മ്മാതാക്കള്‍ ഇതിനൊടകം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

മോഹന്‍ലാല്‍ നാകനായി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് ‘തുടരും’. ആഗോളതലത്തില്‍ ബോക്‌സ് ഓഫീസില്‍ ചിത്രം വന്‍ കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ മെയ് 9 മുതല്‍ ‘തൊടരും’ എന്ന പേരില്‍ ചിത്രം തമിഴില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ചിത്രം തമിഴില്‍ പുറത്തിറങ്ങുകയാണെന്ന് മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ വഴി ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

‘തമിഴ്നാട്ടിലുടനീളം മെയ് 9 ന് ‘തൊടരും’ റിലീസ് ചെയ്യുന്നു! #തൊടരുംഓണ്‍മെയ്9′ എന്നാണ് മോഹന്‍ലാലിന്റെ ട്വീറ്റ്. ചിത്രത്തിന്റെ തമിഴ് പോസ്റ്ററും നിര്‍മ്മാതാക്കള്‍ ഇതിനൊടകം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ഏപ്രില്‍ 25 ന് തീയറ്ററിലെത്തിയ ചിത്ത്രതിന് മികച്ച മൗത്ത് പബ്ലിസിറ്റിയാണ് നേടികൊടുത്തത് .ഇതോടെ മോഹന്‍ലാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മുന്നേറുകയാണ്. ചിത്രത്തിന്റെ ബജറ്റും ലഭിക്കുന്ന കളക്ഷനും വെച്ച് നോക്കിയാല്‍ മലയാള സിനിമയില്‍ സമീപകാലത്ത് ഏറഖ്‌റവും ജനപ്രീതി നേടിയ ചിത്രമായി മാറുകയാണ് തുടരും.

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്.