ഏപ്രില്‍ 22ന് ഭാകരവാദികള്‍ പഹല്‍ഗാമില്‍ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തിരഞ്ഞെടുത്തത് ഭീകരകേന്ദ്രങ്ങള്‍ തിങ്ങി നില്‍ക്കുന്ന 9 പ്രദേശങ്ങളാണ്. പുലര്‍ച്ചെ 1.44 ഓടെയാണ് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇന്ത്യ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഭീകര താവളങ്ങള്‍ ആക്രമിച്ചത്. തിരിച്ചടി 25 മിനിട്ടിനുള്ളില്‍ പൂര്‍ത്തിയാക്കി റഫാല്‍ പോര്‍ വിമാനങ്ങള്‍ തിരിച്ചെത്തുകയും ചെയ്തു.
ആകെ 24 മിസൈലുകളാണ് ഭീകര താവളങ്ങള്‍ നശിപ്പിക്കാന്‍ ഇന്ത്യ തടുത്തത്. ആക്രമണത്തില്‍ 70നും 100നും ഇടയില്‍ മരണം സംഭവിച്ചിട്ടുണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍.അപ്പോഴും ഉയരുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് ഈ 9 സ്ഥലങ്ങളും ഇന്ത്യ തിരഞ്ഞെടുത്തു എന്ന്. എന്ത് കൊണ്ടായിരിക്കും ഈ സ്ഥലങ്ങള്‍ യുദ്ധത്തിന്റെ ആദ്യം തന്നെ ഇന്ത്യ ലക്ഷ്യം വച്ചത്. ഈ സ്ഥലങ്ങള്‍ തീവ്രവാദികളെ സഹായിക്കുന്നത് എങ്ങനെയാണ് എന്നതും അറിയേണ്ട കാര്യങ്ങളാണ്.
ആ 9 സ്ഥലങ്ങളെ കുറിച്ചും കൃത്യമായ അറിവ് ഇന്ത്യന്‍ മിലിട്ടറി ഇന്റലിഡന്‍സിന് നേരത്തെ തന്നെ അറിവുള്ളതാണ്. അവിടെ തീവ്രവാദികള്‍ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളാണ്. അവിടെയുള്ള മദ്രസകള്‍ പള്ളികള്‍ എന്നിവിടങ്ങളില്‍ ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കുന്നുണ്ട്. തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്ന ക്യാമ്പുകളും ഇവിടെയുണ്ട്. തീവ്രവാദികളെ സംരക്ഷിക്കുന്ന ഇടങ്ങളും ഇവിടെയാണ്.
- മര്‍കസ് സുബ്ഹാന്‍ അല്ലാഹ്, ബഹവല്‍പൂര്‍
2015 മുതല്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പരിശീലനത്തിനുള്ള പ്രധാന കേന്ദ്രമാണിത്. ജെയ്ഷെ മുഹമ്മദിന്റെ പ്രവര്‍ത്തന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥലം 2019 ഫെബ്രുവരി 14 ലെ പുല്‍വാമ ആക്രമണം ഉള്‍പ്പെടെയുള്ള ഭീകരവാദത്തിന്റെ ആസൂത്രണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസര്‍, മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗര്‍, മൗലാന അമ്മാര്‍ തുടങ്ങിയവരുടെ വസതികളും ഇവിടെ ഉള്‍പ്പെടുന്നു.
- മര്‍കസ് തൈബ, മുരിദ്‌കെ
2000-ല്‍ പഞ്ചാബിലെ മുരിദ്‌കെയിലെ (ഷെയ്ഖുപുര) നംഗല്‍ സഹ്ദാനില്‍ സ്ഥാപിതമായ മര്‍കസ് തൈബ, ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രധാന പരിശീലന കേന്ദ്രമാണ്. പാകിസ്താനകത്തും പുറത്തുമുള്ള റിക്രൂട്ട്‌മെന്റുകള്‍ക്ക് ആയുധ പരിശീലനവും മത പ്രബോധനവും നല്‍കുന്ന സ്ഥലമാണിത്. അജ്മല്‍ കസബ് ഉള്‍പ്പെടെയുള്ള മുംബൈ ഭീകരാക്രമണകാരികള്‍ക്ക് പരിശീലനം നല്‍കിയതും ഡേവിഡ് ഹെഡ്ലി, തഹാവൂര്‍ റാണ തുടങ്ങിയ ഗൂഢാലോചനക്കാര്‍ക്ക് ആതിഥേയത്വം വഹിച്ചതും ഈ സ്ഥാപനമായിരുന്നു .
- സര്‍ജല്‍ / തെഹ്റ കലാന്‍
ജമ്മു കശ്മീരിലെ സാംബ സെക്ടറിനടുത്തുള്ള അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 6 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം തുരങ്ക നിര്‍മ്മാണം, ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍, ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്ത് എന്നിവയ്ക്കായി ഉപയോഗിക്കുന്നു. മുഹമ്മദ് അദ്നാന്‍ അലി, കാഷിഫ് ജാന്‍ തുടങ്ങിയ മുതിര്‍ന്ന ജെയ്ഷെ മുഹമ്മദ് നേതാക്കള്‍ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗര്‍ മേല്‍നോട്ടം വഹിക്കുന്ന ഈ സ്ഥലത്ത് പതിവായി എത്താറുണ്ട്.
- മെഹ്മൂന ജോയ ഫെസിലിറ്റി, സിയാല്‍കോട്ട്
ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ (എച്ച്എം) ഈ കേന്ദ്രം ജമ്മുവിലേക്ക് നുഴഞ്ഞുകയറാന്‍ ഉപയോഗിക്കുന്നു. ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും തീവ്രവാദ തന്ത്രങ്ങളിലും ഇവിടെ കേഡര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നു. ജമ്മു മേഖലയില്‍ ഒന്നിലധികം ആക്രമണങ്ങളുമായി ബന്ധമുള്ള മുഹമ്മദ് ഇര്‍ഫാന്‍ ഖാന്‍ ആണ് ഈ കേന്ദ്രത്തിന്റെ കമാന്‍ഡര്‍.
- മര്‍കസ് അഹ്ലെ ഹദീസ്, ബര്‍ണാല, ഭീംബര്‍
ഈ ലഷ്‌കര്‍ തൊയ്ബ കേന്ദ്രം പൂഞ്ച്-രജൗരി-റിയാസി മേഖലയിലേക്ക് ഭീകരരെയും ആയുധങ്ങളെയും നുഴഞ്ഞുകയറാന്‍ ഉപയോഗിക്കുന്നു. 100-150 കേഡറുകളെ ഇവിടെ പാര്‍പ്പിക്കാന്‍ കഴിയും. ഖാസിം ഗുജ്ജാര്‍, ഖാസിം ഖണ്ഡ, അനസ് ജരാര്‍ തുടങ്ങിയ ലഷ്‌കര്‍ തൊയ്ബ പ്രവര്‍ത്തകര്‍ മുതിര്‍ന്ന കമാന്‍ഡര്‍മാരുടെ മേല്‍നോട്ടത്തില്‍ ഇവിടെ നിന്നാണ് പ്രവര്‍ത്തിക്കുന്നത്.
- മര്‍കസ് അബ്ബാസ്, കോട്ലി
മര്‍കസ് സൈദ്ന ഹസ്രത്ത് അബ്ബാസ് ബിന്‍ അബ്ദുല്‍ മുതാലിബ് എന്നും അറിയപ്പെടുന്ന ഈ കേന്ദ്രത്തിന് നേതൃത്വം നല്‍കുന്നത് മുഫ്തി അബ്ദുല്‍ റൗഫ് അസ്ഗറിന്റെ അടുത്ത സഹായിയും ഷൂറാ അംഗവുമായ ഹാഫിസ് അബ്ദുള്‍ ഷക്കൂര്‍ ആണ്. പൂഞ്ച്-രജൗരി സെക്ടറിലേക്ക് നുഴഞ്ഞുകയറ്റ ദൗത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ആരംഭിക്കുന്നതിനുമുള്ള കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.
- മസ്‌കര്‍ റഹീല്‍ ഷാഹിദ്, കോട്ലി
150-200 തീവ്രവാദികളെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ഈ ക്യാമ്പ്, ആയുധ പരിശീലനം, സ്‌നിപ്പിംഗ്, ബിഎടി പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ കേന്ദ്രമാണ്. പോഷ്‌കോട്ട് കെയിലെ എച്ച്എമ്മിന്റെ ഏറ്റവും പഴയ പ്രവര്‍ത്തന കേന്ദ്രങ്ങളില്‍ ഒന്നാണിത്.
- ഷാവായ് നല്ലാഹ് ക്യാമ്പ്, മുസാഫറാബാദ്
മുസാഫറാബാദ്-നീലം റോഡിലെ ചേലബണ്ടി പാലത്തിനടുത്തുള്ള ഈ ലഷ്‌കര്‍ ഇ തൊയ്ബ ക്യാമ്പ് 2000 കളുടെ തുടക്കം മുതല്‍ സജീവമാണ്. മതപരമായ പ്രബോധനം, ജിപിഎസ് ഉപയോഗം, ആയുധങ്ങള്‍ എന്നിവയില്‍ റിക്രൂട്ട് ചെയ്യുന്നവരെ ഇവിടെ പരിശീലിപ്പിക്കുന്നു. വടക്കന്‍ കശ്മീരിനെ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു വേദിയായി പ്രവര്‍ത്തിക്കുന്നു.
- മര്‍കസ് സയ്യിദ്ന ബിലാല്‍
പാക് അധീന കശ്മീരിലെ ജെയ്ഷെ മുഹമ്മദിന്റെ പ്രധാന കേന്ദ്രമാണിത്. ജമ്മു കശ്മീരിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നതിനുമുമ്പ് അവര്‍ക്കുള്ള ഒരു ട്രാന്‍സിറ്റ് ക്യാമ്പായി ഇത് പ്രവര്‍ത്തിക്കുന്നു. മുഫ്തി അസ്ഗര്‍ ഖാന്‍ കശ്മീരിയാണ് ഈ കേന്ദ്രത്തിന് നേതൃത്വം നല്‍കുന്നത്.
ഈ സ്ഥലങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. എന്നാല്‍, കൃത്യവും ശക്തവുമായ തിരിച്ചടി നല്‍കുമ്പോഴും ഒരു പാക് സാധാരണക്കാരനും ജീവഹാനി സംഭവിക്കാതെ നോക്കാന്‍ ഇന്ത്യ ശ്രമിച്ചിട്ടുണ്ട്.
CONTENT HIGH LIGHTS; Why were those nine places in Pakistan destroyed?: What is the connection between terrorists and these places?; Are these areas full of mosques and madrasas?; Want to know what goes on in the shadows of terrorism?