Entertainment

ആസിഫ് അലിയുടെ ‘സര്‍ക്കീട്ട് ‘ നാളെ മുതല്‍ തീയറ്ററില്‍

സംഗീത് പ്രതാപാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.

കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ക്ക് ശേഷം ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ‘സര്‍ക്കീട്ട്’ മെയ് 8, നാളെ മുതല്‍ തീയറ്ററുകളില്‍. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് താമര്‍ ആണ്.
മികച്ച അഭിപ്രായത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത പൊന്‍മാന്‍ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്, ഫ്‌ളോറിന്‍ ഡൊമിനിക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്.

ഒരു ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയായ ചിത്രത്തില്‍ ദിവ്യ പ്രഭയാണ് നായിക. ബാലതാരം ഓര്‍ഹാന്‍, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സര്‍ക്കീട്ടിന്റെ ചിത്രീകരണം കൂടുതലും ഗള്‍ഫ് രാജ്യങ്ങളിലായിരുന്നു. യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളും ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണ്. സംഗീത് പ്രതാപാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന സിനിമയുടെ എഡിറ്റിങ് കര്‍മം നിര്‍വ്വഹിച്ച സംഗീത് പ്രതാപ് 2024 വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്.

ഛായാഗ്രഹണം- അയാസ് ഹസന്‍, സംഗീതം- ഗോവിന്ദ് വസന്ത, പ്രൊജക്റ്റ് ഡിസൈനര്‍- രഞ്ജിത് കരുണാകരന്‍, കലാസംവിധാനം – വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം – ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈന്‍ പ്രൊഡക്ഷന്‍ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആര്‍ഒ- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പോസ്റ്റര്‍ ഡിസൈന്‍- ഇല്ലുമിനാര്‍ട്ടിസ്റ്റ്, സ്റ്റില്‍സ്- എസ്ബികെ ഷുഹൈബ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.