മലയാളി പ്രേക്ഷകർ ഒരേ സ്വരത്തിൽ പറഞ്ഞ മികച്ച ഒരു വില്ലനാണ് തുടരും എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മ ജോർജ് സാർ എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെയാണ് ആരാധകർ താരം മോഹൻലാലിനേക്കാൾ മികച്ച പ്രകടനം ചില ഭാഗങ്ങളിൽ ചെയ്തിട്ടുണ്ട് എന്ന് പറയുന്നത് ഇപ്പോൾ മോഹൻലാലിനൊപ്പം ഉള്ള ചില അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് പ്രകാശ് വർമ്മ
ലാലേട്ടൻ പല അവസരങ്ങളിലും ഒരു ബിഗ് ബ്രദറിനെ പോലെയാണ് എന്നോട് ഇടപെട്ടിട്ടുള്ളത് പലപ്പോഴും പല രംഗങ്ങളും ചെയ്യുമ്പോൾ എനിക്ക് വേദനിക്കുന്നുണ്ടോ എനിക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്നുണ്ടോ എന്നൊക്കെ അദ്ദേഹം ചിന്തിക്കാറുണ്ടായിരുന്നു. അത് വലിയതോതിൽ തന്നെ സന്തോഷം നൽകിയ കാര്യമാണ് എനിക്കും ടെൻഷൻ ആയിരുന്നു പലരംഗങ്ങളും കാരണം അദ്ദേഹത്തിന് എന്റെ ഭാഗത്തുനിന്നും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുമോ എന്നൊക്കെയുള്ള ഒരു പേടി ആ പേടി നന്നായി തന്നെ എനിക്ക് ഉണ്ടായിരുന്നു
ശരിക്കും ലാലേട്ടൻ എനിക്ക് ഒരു ബിഗ് ബ്രദർ തന്നെയായിരുന്നു അതുപോലെയാണ് അദ്ദേഹം എന്നോട് ഇടപെട്ടിട്ടുള്ളത് അദ്ദേഹത്തിന്റെ പല രംഗങ്ങളും കണ്ടപ്പോൾ എനിക്ക് അദ്ദേഹത്തിന് ഞാൻ കാരണം ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് എന്നാണ് തോന്നിയത് അദ്ദേഹത്തെ ചവിട്ടുന്ന രംഗങ്ങൾ ഒക്കെ ചെയ്തപ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് ആൾക്ക് ഉണ്ടായിട്ടുണ്ടാവുമോ എന്ന് ചിന്തിച്ചിരുന്നു എന്നും പ്രകാശ് വർമ്മ പറയുന്നു. മലയാള സിനിമയിലെ പല മികച്ച വില്ലന്മാരുമായും ബന്ധമുള്ള പ്രകടനമായിരുന്നു നടനായ പ്രകാശ് വർമ്മ കാഴ്ചവെച്ചത് എന്നായിരുന്നു സിനിമ കണ്ട പ്രേക്ഷകർ ഓരോരുത്തരും പറഞ്ഞത് വളരെ മികച്ച പ്രകടനം തന്നെ എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു