Entertainment

ദിലീപിന്റെ 150-ാം ചിത്രം; ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ മെയ് 9 ന് തീയറ്ററിലെത്തും

മാജിക് ഫ്രയിംസന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മാണം.

പുതുമുഖ സംവിധായകന്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ദിലീപിന്റെ പ്രിന്‍സ് ആന്‍ഡ് ഫാമിലി മെയ് 9 മുതല്‍ തീയറ്ററില്‍. ദിലീപിന്റെ 150-ാമത്തെ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, സിസ്ട്രിക്റ്റ് വൈ സൊമാറ്റോ തുടങ്ങിയ എല്ലാ സിനിമ പ്ലാറ്റ്‌ഫോം ടിക്കറ്റ് ബുക്കിമഗ് ആപ്പുകളിലും ടിക്കറ്റ് ലഭ്യമാണ്. മാജിക് ഫ്രയിംസന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മാണം.

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിലീപ് ചിത്രം പ്രേക്ഷകരില്‍ എത്തുന്നത്. പ്രിന്‍സ് ആന്‍ഡ് ഫാമിലിയെന്ന ചിത്രത്തിന്റെ പേര് പോലെ തന്നെ ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി.

ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍, നെയ്മര്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രം കൂടിയാണിത്.

ധ്യാന്‍ ശ്രിനിവാസന്‍, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കര്‍, സിദ്ധിഖ്, മഞ്ജു പിളള, ഉര്‍വ്വശി, ജോണി ആന്റണി, അശ്വിന്‍ ജോസ്, റോസ്‌ബെത് ജോയ്, പാര്‍വതി രാജന്‍ ശങ്കരാടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രെണ ദിവെ ആണ്. എഡിറ്റിങ് -സാഗര്‍ ദാസ്, കോ പ്രൊഡ്യൂസര്‍- ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നവീന്‍ പി തോമസ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍.