Celebrities

ഷോപ്പിങ്ങിന് പോകുന്നത് ഇഷ്ടമുള്ള കാര്യമല്ല ഉർവശി

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയാണ് ഉർവശി വലിയൊരു ആരാധകനിരയെ തന്നെയാണ് താരം സ്വന്തമാക്കിയിട്ടുള്ളത് ഉർവശി എന്നാൽ ലേഡീസ് സൂപ്പർസ്റ്റാർ എന്നാണ് പലരും വിശേഷിപ്പിക്കാറുള്ളത് അത്രത്തോളം സ്വീകാര്യതയാണ് താരത്തിന് ലഭിക്കാറുള്ളത് ആരാധകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത ഉർവശി ഇപ്പോൾ ചില വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പഴയകാല ചിത്രങ്ങളിൽ ഉർവശി വളരെ മനോഹരമായി വസ്ത്രം ധരിച്ച് കാണാറുണ്ട് എന്നും എന്നാൽ ഇപ്പോൾ ഉർവശിയെ അങ്ങനെ കാണാറില്ലല്ലോ എന്ന് അവതാരിക ചോദിച്ചപ്പോൾ ആയിരുന്നു താരം അതിനു മറുപടി പറയുന്നത്

ശരിക്കും എനിക്ക് അങ്ങനെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുവാനോ ആ വസ്ത്രം മനോഹരമായി ധരിച്ച് പുറത്തേക്ക് പോകുവാൻ ഒന്നും തന്നെ അറിയില്ല എന്റെ വസ്ത്രങ്ങളെല്ലാം തിരഞ്ഞെടുത്തിരുന്നത് മിനിചേച്ചിയും കല ചേച്ചിയും കൂടിയായിരുന്നു. അവർ തിരഞ്ഞെടുത്തു തരുന്ന വസ്ത്രമാണ് ഞാൻ ധരിച്ചുകൊണ്ടിരുന്നത് അത് വളരെ മികച്ച രീതിയിൽ തന്നെ ഞാൻ ധരിക്കുമെന്നെ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ ഞാൻ അങ്ങനെ വലുതായി ഈ കാര്യങ്ങൾ ഒന്നും തന്നെ ശ്രദ്ധിക്കാറില്ല

ഷോപ്പിങ്ങിന് പോകുന്നതും ഒരുങ്ങി നടക്കുന്നതിനോട് ഒന്നും വലിയ താല്പര്യമില്ല ഷോപ്പിങ്ങിന് പോകുമ്പോൾ ഏതെങ്കിലും ഒരു ഡ്രസ്സ് ഇട്ടു കൊണ്ട് പോവുകയാണ് ചെയ്യാറുള്ളത് അല്ലാതെ അവിടെ ചെന്ന് ഒരുപാട് സെലക്ട് ചെയ്യാറൊന്നുമില്ല അതിനുള്ള ഒരു സമയവും സാവകാശവും ഒന്നും കിട്ടതുമില്ല അവരെ എടുത്തിടുന്ന ഡ്രസ്സിലെ ഇഷ്ടപ്പെട്ടത് ഏതെങ്കിലും കണ്ടാൽ അത് സെലക്ട് ചെയ്ത് ഇടുകയാണ് പൊതുവേ ചെയ്യാറുള്ളത്.