Celebrities

പുതിയ തുടക്കത്തിൽ ഒരുങ്ങി രേണു സുധി, ആശംസകൾ അറിയിച്ച് സോഷ്യൽ മീഡിയ

മലയാളി പ്രേക്ഷകർക്ക് ഇപ്പോൾ വളരെ സുപരിചിതയായി മാറിയിരിക്കുകയാണ് രേണു സുധി. കൊല്ലം സുധിയുടെ മരണത്തിനുശേഷം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് രേണു സുധി എന്ന് പറയണം. സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ആയിരുന്നു അടുത്തകാലങ്ങളിലായി രേണുവിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടായിരുന്നു ഈ വിമർശനങ്ങൾക്ക് എല്ലാം തന്നെ താരം ഒട്ടും തന്നെ അർഹത നൽകിയിരുന്നില്ല എന്ന് പറയുന്നതാണ് സത്യം ഇപ്പോൾ ഇതാ രേണു സുധി പുതിയൊരു തുടക്കത്തിന് തീരുമാനിച്ചിരിക്കുകയാണ്

സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ രേണു സുധി അതോടൊപ്പം തന്നെ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണമെന്നും എല്ലാവരുടെയും സപ്പോർട്ട് വേണം എന്നുമാണ് രേണു പറയുന്നത്. നിങ്ങളുടെ വീഡിയോ കാണുകയും എന്നെ സപ്പോർട്ട് ചെയ്യുകയും ചെയ്യുകയാണെങ്കിൽ എനിക്ക് തീർച്ചയായിട്ടും അത് വലിയൊരു സഹായം ആകും. ചെറിയ രീതിയിലുള്ള വരുമാനം കൂടി അതിൽ നിന്നും ലഭിക്കുമല്ലോ ഇനി കിച്ചുവിന്റെയും റിതപ്പന്റെയും വിശേഷങ്ങൾ പറഞ്ഞുകൊണ്ട് ഞാൻ നിങ്ങൾക്ക് മുൻപിൽ എത്തുകയാണ് ഇപ്പോൾ ഇവിടെയില്ല അവൻ പഠിക്കുകയാണെന്നും കൊല്ലത്ത് ആണെന്നും നിങ്ങൾക്കറിയാമല്ലോ

ഞങ്ങളുടെ വിശേഷങ്ങളൊക്കെ നിങ്ങൾക്ക് കേൾക്കണമെങ്കിൽ അറിയണമെങ്കിൽ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് രേണു സുധി രംഗത്ത് വന്നിരിക്കുന്നത് യൂട്യൂബ് ചാനലിന് ഇതിനോടകം തന്നെ 3000ത്തിലധികം സബ്സ്ക്രൈബേഴ്സും ആയിട്ടുണ്ട് വളരെ വേഗം തന്നെ യൂട്യൂബ് ചാനലിലൂടെ താരം ആളുകളുടെ മനസ്സിൽ ചേക്കേറും എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത് താരത്തിന്റെ പുതിയ സംരംഭം വിജയിക്കട്ടെ എന്ന് എല്ലാവരും ആശംസിക്കുകയും ചെയ്യുന്നു