ജയസൂര്യ- മിഥുൻ മാനുവൽ തോമസ് കൂട്ടുകെട്ടിൽ വൻ ജനപ്രിയത നേടിയ ചിത്രമാണ് ആട്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗം എത്തുകയാണ്. ധാരാളം അഭ്യൂഹങ്ങൾ നിലവിൽ ഉണ്ട് ചിത്രത്തെ പറ്റി. എന്നാൽ പ്രധാനമായും ഉയരുന്നത് ഇതൊരു സോംബി ചിത്രമാണെന്ന് ഉള്ളതാണ്. ഇതിൽ വ്യക്തത വരുത്തി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ.
എന്നാൽ ഇപ്പോൾ സിനിമയുടെ പൂജ ചടങ്ങിൽ സിനിമയുടെ ഴോണർ സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് മിഥുൻ മാനുവൽ തോമസ്. ആട് 3 ഒരു സോംബി ചിത്രമായിരിക്കില്ല എന്നും എന്നാൽ വ്യത്യസ്തമായ ഴോണറിലായിരിക്കും സിനിമ കഥ പറയുക എന്നും അദ്ദേഹം പറഞ്ഞു.
‘ആളുകൾ സമൂഹ മാധ്യമങ്ങളിൽ ഉന്നയിക്കുന്ന ചോദ്യമാണ് ആട് 3 ഒരു സോംബി ചിത്രമാണോ എന്നത്. ആദ്യം പറയട്ടെ ഒരു സോംബി പടമല്ല ആട് 3. ആടിന്റെ ഫ്ലേവറുകൾ മാറ്റാതെ ഈ സിനിമയെ കുറച്ചുകൂടി വലിയ ക്യാൻവാസിലേക്ക് മാറ്റുകയാണ് നമ്മൾ. ഈ സിനിമ എപിക്-ഫാന്റസിയിലേക്ക് പോവുകയാണ്. എപിക്-ഫാന്റസി എന്ന് പറയുമ്പോൾ രാജാവും കുതിരകളുമൊക്കെയാണ് എന്റെ മനസ്സിൽ വരുന്നത്. അത്തരത്തിൽ ഒരു സിനിമയായിരിക്കും ആട് 3 ,’ എന്ന് മിഥുൻ മാനുവൽ തോമസ് പറഞ്ഞു.
Content highlight: Aadu-3 movie