മകനെ ഓട്ടിസം ട്രെയിനിംഗിനു വിട്ട സ്ഥാപനത്തിലെ ജീവനക്കാരോട് മോശമായി സംസാരിച്ചെന്നു കാട്ടി പട്ടനംതിട്ട റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഹെഡ്ക്ലാര്‍ക്കിനെ ഭീഷണിപ്പെടുത്തിയ തട്ടിപ്പുകാരന്‍ ഷാജി ജേക്കബ് പൂവത്തൂരിനെതിരേ പരാതി നല്‍കി. സംഭവം നടക്കുന്നത്, കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ്. ഇക്കഴിഞ്ഞ മാസം താജുദ്ദീന്‍ തട്ടിപ്പുകാരന്‍ ഷാജിയുമായുള്ള ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡീയിയില്‍ പോസ്റ്റു ചെയ്തപ്പോഴാണ് പ്രശ്‌നം വീണ്ടും കത്തിയത്.
-
സംഭവം ഇങ്ങനെ
സര്‍ക്കാര്‍ ജീവനക്കാരനായ താജുദ്ദീന്റെ ഓട്ടിസം ബാധിച്ച മകനെ ഫേസ്ബുക്കില്‍ പരസ്യം കണ്ട് ഒരു സ്ഥാപനത്തില്‍ ചേര്‍ത്തു. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ട്രെയിനിംഗ് നല്‍കുന്ന സ്ഥാപനമായിരുന്നു അത്. മാസം തോറും ഫീസും, അവിടെയുള്ള സ്റ്റാഫുകള്‍ക്ക് പ്രത്യേകം പൈസയും നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍, കുട്ടിയ്ക്ക് ഒരു മാറ്റവും ഉണ്ടാകാത്തതിനാല്‍ താജുദ്ദീന്‍ കുട്ടിയെ അവിടെ നിന്നും കൊണ്ടു പോരാന്‍ തീരുമാനിച്ചു.
മാത്രമല്ല, കുട്ടിക്ക് ശാരീരികമായ പീഡനങ്ങള്‍ അവിടെ നിന്നും ഏല്‍ക്കുന്നുണ്ടെനനു മനസ്സിലാക്കി ആസ്ഥാപനത്തിലെ നടത്തിപ്പുകാരോടും, സ്റ്റാഫിനോടും സംസാരിക്കേണ്ടി വരികയും ചെയ്തിരുന്നു. വഴിക്കിനു സമമായി വാക്കേറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഇതേതുടര്‍ന്ന് കുട്ടിയെ ആ സ്ഥാപനത്തില്‍ നിന്നും വിട്ടുകിട്ടാന്‍ പോലീസിന്റെ സഹായവും തേടിയിരുന്നു. തുടര്‍ന്നാണ് താജുദ്ദീനെ ഡെല്‍ഹിയില്‍ നിന്നും ഹ്യൂമന്‍ റൈറ്റസിുല്‍ നിന്നുമാണെന്നു പറഞ്ഞ് ഫോണില്‍ ബന്ധപ്പെടുന്നത്. താജുദ്ദീന്റെ കുട്ടി നിന്ന സ്ഥാപനത്തില്‍ നിന്നും പരാതി ലഭിച്ചിരുന്നുവെന്നും, അതിന്റെ കാര്യങ്ങള്‍ ചോദിച്ചറിയാനുമാണ് വിളിക്കുന്നതെന്നുമാണ് പറഞ്ഞത്.
ഹ്യൂമന്‍ റൈറ്റ്‌സ് ഉദ്യോഗസ്ഥനെപ്പോലെ ചോദിച്ച വ്യക്തിയോട് മാന്യമായാണ് താജുദ്ദീന്‍ ഇടപെട്ടത്. എന്നാല്‍, സ്ഥാപനത്തിലെ ജീവനക്കാരോട് വഴക്കുണ്ടാക്കിയതെന്തിന് എന്നുത്ള്ള ചോദ്യവും, കുട്ടിയെ സ്ഥാപനത്തില്‍ നിന്നും കണ്ടു പോകും മുമ്പ് മെഡിക്കല്‍ എടുത്തിരുന്നോ എന്ന ചോദ്യവും ചോദിച്ചതോടെ താജുദ്ദീന്‍, താങ്കള്‍ ആരാണ് ഇതൊക്കെ ചോദിക്കാനെന്ന് തിരിച്ചു ചോദിച്ചു. ഹ്യൂമന്‍ റൈറ്റ്‌സ് ആണെങ്കില്‍ തെളിവെടുപ്പാണ് നടത്തേണ്ടതതെന്നും, പരാതിയുണ്ടെങ്കില്‍ നടപടി എടുക്കണമെന്നും താജുദ്ദീന്‍ പറഞ്ഞു. ഇതോടെ വ്യാജന്റെ പിടിവിട്ടു. ഹ്യൂമന്‍ റൈറ്റ്‌സ് എന്താണെന്ന് തനിക്ക് അറിയാത്തതു കണ്ടാണെന്നായി വ്യാജന്‍.
തന്റെ പഞ്ചായത്തിലെ ജോലി തെറിപ്പിക്കുമെന്നും, ഇപ്പോകാണിച്ചു തരാമെന്നും പറഞ്ഞതോടെ, താജുദ്ദീന്‍ വ്യാജന്റെ യഥാര്‍ഥ മുഖം പുറത്തു കൊണ്ടു വന്നു. സമാനമായി മറ്റാരെയൊക്കെയോ വ്യാജ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിഷനായി വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതും താജുദ്ദീന്‍ പറഞ്ഞതോടെ വ്യാജന്‍ പെട്ടു. ഹ്യൂമന്‍ റൈറ്റ്‌സ് ഒരു എന്‍.ജി.ഒ ആണെന്നായി പിന്നീട്. വ്യാജ ഹ്യൂമന്‍ റൈറ്റ്‌സിനെതിരേയും, മകന്‍ നിന്ന സ്ഥാപനത്തിനെതിരേയും താജുദ്ദീന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും, പോലീസിനും പരാതി അന്നേ നല്‍കുകയും ചെയ്തിരുന്നു.’
മനുഷ്യാവകാശ കമ്മീഷന്‍ ആണെന്ന പേരില്‍ 9540370100 എന്ന മൊബൈല്‍ നമ്പരില്‍ നിന്നാണ് പത്തനംതിട്ട കോയിപ്രം പോലീസ് സ്റ്റേഷന്റെ പരിധിയില്‍ കുറവന്റയ്യത്ത് ഷാജി ജേക്കബ് പൂവത്തൂര്‍ എന്നയാള്‍ വ്യാജ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിഷനായി വിളിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നാഷണല്‍ ഹ്യൂമന്‍ റൈറ്റ് കോര്‍പ്‌സ് (NHRC, HRC) എന്ന NGO സംഘടനയുണ്ടാക്കി സര്‍ക്കാര്‍ സംവിധാനങ്ങളെ കബളിപ്പിച്ച്, അത് മനുഷ്യാവകാശ കമ്മീഷന്‍ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലരെയും വിളിച്ച് ഭീഷണിപ്പെടുത്തല്‍ നടത്തിയിരുന്നത്. ഈ പരാതിയിന്‍മേല്‍ നടപടി എടുത്തതിന്റെ വിശദാംശങ്ങള്‍ സംസ്ഥാന വമനുഷ്യാവകാശ കമ്മിഷന്‍ പോലീസിനോട് ആരാഞ്ഞിരുന്നു. അതിന് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. എന്നാല്‍, വ്യാജ ഹ്യൂമന്‍ റൈറ്റ്‌സിനെതിരേ കോടതിയില്‍ കേസുമായി പോകാനായിരുന്നു പോലീസ് താജുദ്ദീനെ അറിയിച്ചത്.
അതേസമയം, ഷാജി പൂവത്തൂരെന്ന വ്യാജ തട്ടിപ്പ് ഹ്യൂമന്‍ റൈറ്റ്‌സിന്റെ തട്ടിപ്പു കഥകള്‍ ഡെല്‍ഹിയും ഉണ്ടായിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര ഏജന്‍സികള്‍ ഇയാള്‍ക്കെതിരേ അന്വേഷണം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ കാര്യാലയത്തിന്റെ മേല്‍വിലാസം ദുരുപയോഗപ്പെടുത്തി കമ്മീഷന്‍ ചെയര്‍മാന്‍ എന്ന ലേബലില്‍ പ്രധാനമന്ത്രി മോദിക്ക് ബൊക്കെ കൊടുക്കുന്ന ഫോട്ടോ കൃതൃമമായി ഉണ്ടാക്കി പ്രധാനമന്ത്രിയുമായി വളരെ അടുപ്പമുണ്ടെന്ന് പ്രചരിപ്പിച്ച് ഒരു മനുഷ്യാവകാശ സംഘടനയുടെ പേരില്‍ വ്യാപകമായി തട്ടിപ്പു നടത്തി കൊണ്ടിരികുന്നത് കേന്ദ്ര ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രി കൈകോര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഫോട്ടോ എടുത്ത് ഫോട്ടോഷോപ്പിലൂടെ ഇയാള്‍ ബൊക്കെ കൊടുക്കുന്നതായി രൂപമാറ്റം വരുത്തിയാണ് പ്രചരണം നടത്തിയിരുന്നത്. ചില സ്ഥലങ്ങളില്‍ രാഷ്ട്രവാദി ജനതാ പാര്‍ട്ടിയുടെ ദേശീയ ചെയര്‍മാന്‍ എന്ന് അവകാശപ്പെട്ട് ബി.ജെ.പി.യുടെ ഡല്‍ഹിയുള്‍പ്പെടെയുള്ള ഇടങ്ങളിലെ ഓഫീസുകളില്‍ ബി.ജെ.പി.നേതാക്കന്‍മാരൊടൊപ്പം ഫോട്ടോ എടുത്തും, ഫോട്ടോഷോപ്പില്‍ തയ്യാറാക്കിയും, മലയാളികളായ പാര്‍ട്ടി പ്രവര്‍ത്തകരെ കബളിപ്പിക്കുന്നുണ്ടായിരുന്നു.
-
ആരാണ് ഷാജി പൂവത്തൂര്‍ എന്ന ഹ്യൂമന്‍ റൈറ്റ്‌സ് തട്ടിപ്പുകാരന്‍ ?
കേരളത്തില്‍ പത്തനംതിട്ട കോയിപ്രം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പുല്ലാട് എന്ന ‘ സ്ഥലത്ത് കോഴിക്കച്ചവടവും ചില്ലറ തട്ടിപ്പുകളും നടത്തി കൊണ്ടിരുന്ന ഷാജിക്ക് മനുഷ്യാവകാശ കൃഷി ലാഭകരമായ ഒന്നാണെന്നും അതിന് പറ്റിയ ഇടം ഡല്‍ഹിയാണെന്നും കണ്ടാണ് അവിടെ ചെന്ന് ഒരു മനുഷ്യവകാശ സംഘടന ‘ ഹ്യൂമന്‍ റൈറ്റ്‌സ് കോര്‍പ്പസ് എന്ന പേരില്‍ കുടുംബട്രസ്റ്റ് ആധാരമാക്കി രജിസ്ട്രര്‍ ചെയ്ത് തട്ടിപ്പ് ആരംഭിച്ചത്.
ഇയാള്‍ക്ക് കേരളത്തില്‍ വേണ്ടതായ പ്രചരണവും തട്ടിപ്പു സഹായവും ചെയ്യുന്നത്, തിരുവനന്തപുരം, നേമം എടക്കോടു സ്വദേശി മജു കുമാറും, പത്തനംതിട്ട, റാന്നി, തടിയൂര്‍ എന്നിവിടങ്ങളില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ നടത്തുന്ന പാസ്റ്റര്‍ ലിതിന്‍ മാത്യു എന്നയാളാണ് എന്നുള്ളതും ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. ഇയാള്‍ക്കെതിരെ സ്ത്രീകള്‍ക്ക് നേരെ അശ്ലീല സന്ദേശങ്ങള്‍ അയച്ചതുമായി ബന്ധപ്പെട്ട് എറണാകുളം തൃപ്പൂണിത്തുറ പോലീസ് FIRരജിസ്ട്രര്‍ ചെയ്ത് അറസ്റ്റ് ചെയ്ത കേസില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശമനുസരിച്ച് പത്തനംതിട്ട, ആറന്‍മുള, പോലിസ് സ്റ്റേഷനുകളില്‍ സാമ്പത്തിക തട്ടിപ്പുമായ് ബന്ധപ്പെട്ട് ചീറ്റിംഗ് കേസുകള്‍ രജിസ്ട്രര്‍ ചെയ്യപ്പെട്ടിട്ടുള്ളയാളാണ്.
ഇവരുടെ മനുഷ്യവകാശതട്ടിപ്പുകള്‍ ബോധ്യപ്പെട്ട സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ സംസ്ഥാന വ്യാപകമായി എല്ലാ പോലീസ് ആസ്ഥാനങ്ങളിലേക്കും ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കൊടുത്തിട്ടുണ്ട്. അതുപോലെ ഇവര്‍ വാഹനങ്ങളില്‍ ഔദ്യോഗിക ഫ്‌ളഗും, ബോര്‍ഡും, വക്കാമെന്ന് പറഞ്ഞ് വ്യാപകമായി ‘പണം കൈപ്പറ്റിയതു സംബന്ധിച്ച് ഗതാഗത വകുപ്പിലും നിരവധി പരാതികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ അനുമതിയുണ്ടെന്ന് പറഞ്ഞ് വ്യാജമായി സി.സി. ലറ്ററുകള്‍ ഇവര്‍ പണം വാങ്ങി വിറ്റഴിച്ചതിനെക്കുറിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും അന്വേഷണം നടത്തുന്നുണ്ട്. കോയിപ്രം പോലീസ് സ്റ്റേഷനില്‍ വരെ ഇയാള്‍ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാണെന്ന് വിളിച്ച് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.
ഇയാള്‍ക്കെതിരെ ഒരു അദ്ധ്യാപിക നല്‍കിയ പരാതിയില്‍ പോലീസിനെ വരെ കബളിപ്പിച്ചിട്ടും ഇയാള്‍ക്കെതിരെ പോലീസ് യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല എന്ന പരാതിയും ഉയരുന്നുണ്ട്.
CONTENT HIGH LIGHTS; Human rights fraud: When confronted, he tried to cheat by claiming to be an NGO; Angadi Grama Panchayat Head Clerk files complaint against fraudster: Who is the human rights fraudster Shaji Poovathur?