ഇന്ത്യ- പാക് സംഘർഷത്തെ തുടർന്ന് നടൻ മണിക്കുട്ടനും സംഘവും അതിർത്തിയിൽ കുടുങ്ങി കിടക്കുകയാണെന്ന വാർത്ത ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. എന്നാൽ ഇപ്പോഴിതാ സംഭവത്തിൽ വ്യക്തത വരുത്തി താരം തന്നെ രംഗത്തു വന്നിരിക്കുകയാണ്. വാർത്തയിൽ പറഞ്ഞ ആൾ താനല്ലെന്നും ഞാൻ ഇപ്പോൾ ന്യൂയോർക്കിലാണെന്നും താരം പോസ്റ്റിൽ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു മണിക്കുട്ടന്റെ പ്രതികരണം. ന്യൂയോർക്കിൽ നിന്നുള്ള ചിത്രങ്ങൾ സഹിതമായിരുന്നു മണിക്കുട്ടന്റെ പോസ്റ്റ്.
മണിക്കുട്ടന്റെ കുറിപ്പ്
ഈ വാർത്തയിൽ പറഞ്ഞ മണിക്കുട്ടൻ ഞാനല്ല.
പ്രിയമുള്ളവരേ
സിനി സ്റ്റാർ നൈറ്റ് 2025 പ്രോഗ്രാമുമായി ബന്ധപ്പെട്ടു ശ്വേത, രാഹുൽ മാധവ്, മാളവിക, ശ്രീനാഥ്, രേഷ്മ രാഘവേന്ദ്ര, മഹേഷ് കുഞ്ഞുമോൻ, അനൂപ് കോവളം എന്നിവരോടൊപ്പം ഞാൻ ഇപ്പോൾ ന്യൂയോർക്കിലാണ്. ഒരു ചാനലിൽ വന്ന ഫേക്ക് ന്യൂസുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ് ഇടുന്നത്. കൃത്യമായുള്ള ന്യൂസ് വ്യക്തതയോടെ പ്രചരിപ്പിക്കുമെന്നു വിശ്വസിക്കുന്നു.
നല്ല രീതിയിലുള്ള ഇന്ത്യൻ പ്രതിരോധം തുടരട്ടെ.. എത്രയും വേഗം ശാന്തമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
content highlight: Manikkuttan