ട്രാൻസ് വുമൺ സീമാ വിനീത് ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ നടത്തിയ വെളിപ്പെടുത്തൽ ഏറെ ചർച്ചയായിരുന്നു. വിവാഹം ചെയ്ത് കുട്ടികളുണ്ടായ ശേഷം ട്രാൻസ് വ്യക്തിയാണെന്ന് പറയുന്നവർക്കെതിരെ സീമ അതിരൂക്ഷ വിമർശനമാണ് വീഡിയോയിൽ നടത്തിയത്. വിഷയത്തെ പിൻപറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നതിനിടിയിൽ വീണ്ടും പോസ്റ്റുമായെത്തിയിരിക്കുകയാണ് സീമാ വിനീത്.
ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും………
ഒന്നെങ്കിൽ നിശബ്ദമായിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ആ മൗനത്തേക്കാളും അർത്ഥവും മൂല്യവുമുള്ള കാര്യങ്ങൾ പറയുക. അർത്ഥശൂന്യമായ കാര്യങ്ങൾ പറയുന്നതിലും നല്ലത് കൃത്യതയും മൂർച്ചയുമുള്ള കാര്യങ്ങൾ പറയുന്നതാണ്. നിങ്ങളുടെ ഒരോ വാക്കിനും വിലയുണ്ട്. അത് വെറുതേ പാഴാക്കരുത്. ഒരുപാട് കാര്യങ്ങൾ പറയുന്നതിലും നല്ലത് അർത്ഥമുള്ള കുറച്ചു കാര്യങ്ങൾ പറയുന്നതാണ്.
തനിക്ക് നേരെ ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നും ഭീഷണിയുണ്ടെന്നാണ് കഴിഞ്ഞ ദിവസം സീമ വിനീത് പറഞ്ഞത്. ഒന്നിൽ കൂടുതൽ വിവാഹം ചെയ്ത് കുട്ടികളുണ്ടായ ശേഷം ട്രാൻസ് വ്യക്തിയാണെന്ന് പറയുന്നവർക്കെതിരെ കഴിഞ്ഞ ദിവസം സീമ വിനീത് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ ഒരു കൂട്ടം ആളുകൾ തിരിഞ്ഞെന്ന് സീമ പറയുന്നു.
സോഷ്യൽ മീഡിയ ഗ്രൂപ്പിൽ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളുടെ ഓഡിയോ റെക്കോഡുകളും സീമ വിനീത് ഫേസ്ബുക്ക് ലെെവിൽ കാണിച്ചിരുന്നു. പബ്ലിക് ഗ്രൂപ്പുണ്ടാക്കി ഒരു പറ്റം ആളുകൾ ചേർന്ന് തന്നെ ആക്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇത് താങ്ങാൻ പറ്റുന്നില്ല. എങ്കിലും നിലപാടിൽ തന്നെ ഉറച്ച് നിൽക്കുമെന്നും സീമ വ്യക്തമാക്കിയിരുന്നു. ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും സീമ പറഞ്ഞിരുന്നു.
content highlight: Seema Vineeth