ദിലീപ് നായകനായി മെയ് 9ന് പുറത്തിറങ്ങിയ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ബിന്റോ സ്റ്റീഫനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍, നെയ്മര്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സംവിധാനം ചെയ്യുന്ന ആദ്യം ചിത്രമാണ് ഇത്. ചിരിക്ക് പ്രാധാന്യം നല്‍കുന്ന കുടുംബ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷനും പുറത്ത് വന്നിരിക്കുകയാണ്. പ്രിന്‍സ് ആന്‍ഡ് ഫാമിലി 1.01 കോടി രൂപയാണ് ഓപ്പണിംഗില്‍ കേരളത്തില്‍ നിന്ന് നേടിയത്. രണ്ടാം ദിവസം 1.32 കോടിയും. ആകെ 2.66 കോടിയിലും എത്തിയിരിക്കുകയാണ്.
ദിലീപിന്റെ 150-ാമത്തെ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. തികച്ചും ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു വര്‍ഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരില്‍ എത്തിയിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടെയാണിത്. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’.
ചിത്രത്തില്‍ ദിലീപിനോടൊപ്പം ധ്യാന്‍ ശ്രീനിവാസന്‍, ജോസ് കുട്ടി ജേക്കബ്,ബിന്ദു പണിക്കര്‍, സിദ്ധിഖ്, മഞ്ജു പിള്ള, ഉര്‍വ്വശി, ജോണി ആന്റണി,അശ്വിന്‍ ജോസ്, റോസ്‌ബെത് ജോയ്, പാര്‍വതി രാജന്‍ ശങ്കരാടി എന്നീ താരങ്ങളും,കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം രെണ ദിവെയാണ്. സൗണ്ട് മിക്‌സ് എം ആര്‍ രാജകൃഷ്ണന്‍, കോ പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍,അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രജീഷ് പ്രഭാസന്‍.