Entertainment

നടന്‍ വിശാല്‍ പൊതുപരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞ് വീണു; ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം വില്ലുപുരത്ത് സംഘടിപ്പിച്ച പൊതു പരിപാടിക്കിടെയാണ് സംഭവം.

തെന്നിന്ത്യന്‍ താരം വിശാല്‍ വേദിയില്‍ കുഴഞ്ഞ് വീണു. ഞായറാഴ്ച വില്ലുപുരത്ത് സംഘടിപ്പിച്ച പൊതു പരിപാടിക്കിടെയാണ് സംഭവം. സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് ആശംസകള്‍ അറിയിച്ച് പോകാവെയാണ് താരം വേദിയില്‍ കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ പൊലീസും സംഘാടകരും ചേര്‍ന്ന് വിശാലിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം വിശാലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശാലിന് കടുത്ത പനിയും ക്ഷീണവും ഉണ്ടായിരുന്നു അത് വക വെയ്ക്കാതെ ആയിരുന്നു അദ്ദേഹം പരിപാടിക്ക് എത്തിയത്. രണ്ട് മാസത്തിന് മുമ്പ് വിശാലിന് ഡെങ്കിപ്പനി ബാധിച്ചിരുന്നു. അതില്‍ നടന്റെ ആരോഗ്യത്തെ കുറിച്ച് ആരാധകര്‍ക്ക് ആശങ്കയുണ്ടായിരുന്നു. വൈറല്‍ പനി ബാധിച്ച് നേരെ നില്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് അദ്ദേഹം പരിപാടിക്ക് എത്തിയത്. പരിപാടിയില്‍ മൈക്ക് പിടിച്ച് അദ്ദേഹം വിറയ്ക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.