കഴിഞ്ഞ കുറച്ചു കാലമായി തെന്നിന്ത്യന്‍ താരം ജയം രവിയുടെ ജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് തമിഴ് സിനിമ ലോകത്ത് ചര്‍ച്ച വിഷയം. ഭാര്യ ആരതിയുമായുളള വിവാഹ മോചനവും ഇതിന് പിന്നാലെ നടന്‍ നടത്തിയ വെളിപ്പെടുത്തലുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ നടന്‍ ജയം രവിയും ആരതിയും തമ്മിലുളള വിവാഹ ബന്ധം അവസാനിക്കാന്‍ കാരണം ആരതിയുടെ അമ്മ സുജാത വിജയകുമാറാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാവ് ബാലാജി പ്രഭു. അവര്‍ക്ക് രവി മരുമകനായിരുന്നില്ലെന്നും പണം കായ്ക്കുന്ന മരം ആയിരുന്നുവെന്നും ബാലാജി പറയുന്നു. മീഡിയ സര്‍ക്കിള്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാലാജിയുടെ വെളിപ്പെടുത്തല്‍.
ബാലാജിയുടെ വാക്കുകള്‍…..
”ആരതിയുമായുളള വിവാഹ ശേഷം രവിയുടെ അമ്മായിയമ്മ രവിയെ അവരുടെ കണ്‍ട്രോളിലേക്ക് കൊണ്ടു വരുകയായിരുന്നു. രവി എന്ത് കഴിക്കണം , എന്ത്് ചെയ്യണം, എപ്പോ ഉറങ്ങണം എഴുനേല്‍ക്കണം എന്നു വരെ കണ്‍ട്രോള്‍ ചെയ്തിരുന്നത് അമ്മായിയമ്മ സുജാത ആണെന്നാണ് അറിയാന്‍ സാധിച്ചത്. സാധാരണ കുടുംബത്തില്‍ അമ്മായിയമ്മ കാരണം ബുദ്ധിമുട്ടുന്ന മരുമകളെ കുറിച്ച് കേട്ടിട്ടുണ്ട് എന്നാല്‍ അമ്മായിയമ്മ കാരണം വിഷമത്തിലായ മരുമകന്റെ അവസ്ഥ കണ്ടിട്ടുണ്ടോ? അതായിരുന്നു ജയം രവിയുടെ അവസ്ഥ. കൂടാതെ രവി എവിടെ പോകുന്നു എന്ത് ചെയ്യുന്നുവെന്ന് അറിയാന്‍ ആരതി സ്‌പൈ വര്‍ക്കും നടത്തിയിരുന്നു. ഇതൊക്കെ സത്യമായ കാര്യങ്ങളാണ്.
രവിക്ക് ശബളം കൊടുക്കില്ല, ചെലവിനുളള പണം കൊടുക്കില്ല. സ്വന്തമായൊരു അക്കൗണ്ട് പോലും രവിക്ക് ഇല്ലായിരുന്നു. എന്തുകൊണ്ടാണ് രവി ഇത്രയും നാള്‍ ഇതൊക്കെ സഹിച്ച് ജീവിച്ചതെന്ന് എനിക്കറിയില്ല. എല്ലാം സഹിക്കുന്നതിനും പരിധിയുണ്ടല്ലോ. പക്ഷേ അവന്‍ നിവര്‍ന്ന് നിന്നാല്‍ എല്ലാം തീരും. അതാണ് ഇവിടെ സംഭവിച്ചതും. ഇന്റസ്ട്രീയില്‍ ആരുടെയും മുഖത്ത് നോക്കില്ല. മുകളിലേക്ക് നോക്കിയെ സംസാരിക്കൂ. എല്ലാരും അവര്‍ക്ക് താഴേയെന്നാണ് ഭാവം. അവര്‍ നിര്‍മിച്ച സിനിമയ്ക്ക് രവിക്ക് ശബളം കൊടുത്തില്ല. മരുമകനെ വെച്ച് പണം ഉണ്ടാക്കാന്‍ നോക്കി. ചുകുക്കി പറഞ്ഞാല്‍ സുജാതക്ക് പണം കായ്ക്കുന്ന മരം ആയിരുന്നു രവി മോഹന്‍. സത്യം പറഞ്ഞാല്‍ അവര്‍ക്ക് രവി മരുമകനായിരുന്നില്ല എടിഎം മെഷീനെ പോലെയാണ് കണ്ടത്.
ഷൂട്ടിങ് നടക്കുമ്പോള്‍ പോലും ആരതി വിളിച്ചു ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. രവി ഫോണ്‍ എടുത്തില്ലെങ്കില്‍ സംവിധായകനെ വിളിച്ച് രവിക്ക് കൊടുക്കാന്‍ പറയും.അങ്ങനെ എവിടെ പോയാലും രവിക്ക് ഒരു സ്വാതന്ത്ര്യം ഇല്ലായിരുന്നു, സഹിക്കെട്ടാണ് രവി ഇങ്ങനെയൊരു തീരുമാനം എടുത്തത്. ആരതിയുമായുളള വിവാഹം രവിയുടെ അച്ഛന്‍ എതിര്‍ത്തിരുന്നു. പക്ഷേ പ്രണയം കാരണം ആരതിയെ തന്നെ വിവാഹം കഴിക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. ആരതിയുടെ ഭാഗത്ത് തെറ്റില്ലെന്ന് പറയുന്നുണ്ട്. അമ്മയുടെ വാക്ക് കേട്ടാണ് ആരതി ഇതെല്ലാം ചെയ്തത്”.