Explainers

ഇന്ത്യന്‍ സൈന്യത്തെ സഹായിക്കാന്‍ 10 ഉപഗ്രഹങ്ങള്‍?: കാര്‍ട്ടോസാറ്റ്, റിസാറ്റ്, എമിസാറ്റ്, മൈക്രോസാറ്റ് എന്നീ സീരിസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു; ഇനിയും 52 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്ന് ISRO ചെയര്‍മാന്‍ വി. നാരായണന്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഇങ്ങ് ഭൂമിയില്‍ നടത്തുമ്പോള്‍ ബഹിരാകാശത്ത് രാജ്യത്തിന്റെ സുരക്ഷയ്ക്കായി നിതാന്ത ജാഗ്രത പുലര്‍ത്തി കറങ്ങുന്ന 10 ഉപഗ്രഹങ്ങളുണ്ട് എന്ന സത്യം എത്ര പേര്‍ക്കറിയാം. ഇന്ത്യ ഇടയ്ക്കിടയ്ക്ക് ഉപഗ്രഹങ്ങള്‍ വിടുന്നുണ്ട് എന്നല്ലാതെ, ഇതിന്റെ ഉപയോഗം എന്താണെന്ന് വ്യക്തമല്ലായിരുന്നു. രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷകൂടി ഏറ്റെടുത്തിട്ടുള്ള ഉപഗ്രഹങ്ങളും അതിലുണ്ട്. പാകിസ്താനില്‍ നിന്നുള്ള ഭീകരവാദ ഭീഷണികള്‍ തുടരുമ്പോഴും ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാന്‍ 10 ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം

ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ വി. നാരായണന്‍. അഗര്‍ത്തലയിലെ കേന്ദ്ര കാര്‍ഷിക സര്‍വകലാശാലയുടെ അഞ്ചാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഉപഗ്രഹങ്ങള്‍ 24 മണിക്കൂറും നിരീക്ഷണത്തിലുണ്ട്. ”നമ്മുടെ 7,000 കിലോമീറ്റര്‍ തീരദേശങ്ങള്‍ നിരീക്ഷിക്കാന്‍ ഉപഗ്രഹങ്ങള്‍ അനിവാര്യമാണ്. സാറ്റലൈറ്റ്, ഡ്രോണ്‍ സാങ്കേതികവിദ്യകള്‍ ഇല്ലാതെ ഇത് സാധ്യമല്ല,” എന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഐഎസ്ആര്‍ഒ 127 ഇന്ത്യന്‍

ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ 22 എണ്ണം ലോ എര്‍ത്ത് ഓര്‍ബിറ്റിലായും, 29 എണ്ണം ജിയോ-സിങ്ക്രോണസ് ഓര്‍ബിറ്റിലായും പ്രവര്‍ത്തിക്കുന്നു. മറ്റൊരു കണക്ക് നോക്കിയാല്‍ ഇന്ത്യയ്ക്ക് സ്വന്തമായി ഇപ്പോള്‍ ഏകദേശം പന്ത്രണ്ടോളം നിരീക്ഷണ ഉപഗ്രഹങ്ങളുണ്ട്. കാര്‍ട്ടോസാറ്റ്, റിസാറ്റ്, എമിസാറ്റ്, മൈക്രോസാറ്റ് എന്നീ സീരിസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 52 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇന്‍-സ്‌പേസ് ചെയര്‍മാന്‍ പവന്‍ കുമാര്‍ ഗോയങ്ക വ്യക്തമാക്കിയിരുന്നു.

കൂടാതെ മേയ് 18ന് ഇഒഎസ്-09 (റിസാറ്റ്-1ബി) വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒ ഒരുങ്ങുന്നത്. അതേസമയം സാധാരണക്കാര്‍ക്ക് കൂടി ഉപഗ്രഹ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താവുന്ന വിധം വികസനം ഉണ്ടാകണമെന്ന് വി. നാരായണന്‍ പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന് മുന്‍പ്, രാജ്യത്തെ എല്ലാ മേഖലയിലും ഒന്നാമതാക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്നും, ആഗോളതലത്തില്‍ ഇന്ത്യയുടെ സംഭാവനകള്‍ അംഗീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ

വികസനത്തിന് ഐഎസ്ആര്‍ഒയുടെ സഹായം തുടരുന്നുണ്ടെന്നും നിരവധി ഉപഗ്രഹങ്ങള്‍ ഈ മേഖലയില്‍ രാജ്യത്തിനായി സേവനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം ബിരുദമെടുക്കുന്ന വിദ്യാര്‍ത്ഥികളോട് സമൂഹത്തിനായി സേവനം ചെയ്യുന്നതാണ് പ്രധാന ഉത്തരവാദിത്തമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നിലവില്‍ 127 ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ സ്വകാര്യ ഓപ്പറേറ്റര്‍മാരുടെയും, അക്കാദമിക് സ്ഥാപനങ്ങളുടെയും ഉപഗ്രഹങ്ങളും ഉള്‍പ്പെടുന്നു. ഇതില്‍ 22 എണ്ണം ലോ എര്‍ത്ത് ഓര്‍ബിറ്റിലും 29 എണ്ണം ജിയോ-

സിന്‍ക്രണസ് എര്‍ത്ത് ഓര്‍ബിറ്റിലുമാണുള്ളത്. കാര്‍ട്ടോസാറ്റ്, റിസാറ്റ് സീരീസ്, എമിസാറ്റ്, മൈക്രോസാറ്റ് സീരീസ് എന്നിവ ഉള്‍പ്പെടെ ഒരു ഡസനോളം നിരീക്ഷണ ഉപഗ്രഹങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. ബഹിരാകാശ നിരീക്ഷണ ശേഷി വര്‍ധിപ്പിക്കുന്നതിന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 52 ഉപഗ്രഹങ്ങളുടെ ഒരു ഗ്രൂപ്പ് ഭ്രമണപഥത്തില്‍ വിന്യസിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ ചെയര്‍മാന്‍ പവന്‍ കുമാര്‍ ഗോയങ്ക ഏതാനും ദിവസം മുമ്പ് ‘ഗ്ലോബല്‍ സ്പേസ് എക്സ്പ്ലോറേഷന്‍ കോണ്‍ഫറന്‍സ് 2025’ല്‍ പറഞ്ഞിരുന്നു.

നമുക്ക് മികച്ച കഴിവുകളാണുള്ളതെന്നും, ഇത് നിരന്തരമായി മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രതിരോധ മേഖലയുടെ നിരീക്ഷണ ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ ഐഎസ്ആര്‍ഒ ആണ് ഇത് പ്രധാനമായും ചെയ്തിരുന്നത്. മുന്നോട്ടു സഞ്ചരിക്കുമ്പോല്‍ സ്വകാര്യ മേഖലയെയും കൊണ്ടുവരുമെന്നും പവന്‍ കുമാര്‍ ഗോയങ്ക പറഞ്ഞു.

ശത്രുക്കളുടെ നീക്കങ്ങള്‍ ട്രാക്ക് ചെയ്യാനും അതിര്‍ത്തികള്‍ നിരീക്ഷിക്കാനും സൈനിക പ്രവര്‍ത്തനങ്ങളില്‍ ഏകോപനം മെച്ചപ്പെടുത്താനും പുതിയ ഉപഗ്രഹങ്ങള്‍ സൈന്യത്തെ സഹായിക്കും. അതിര്‍ത്തികളിലെ നിരീക്ഷണ ശക്തി മെച്ചപ്പെടുത്താന്‍ സഹായകരമായ EOS-09 (RISAT-1B) റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ് ഐഎസ്ആര്‍ഒ മെയ് 18 ന് ‘സണ്‍-സിന്‍ക്രണസ്’ ഓര്‍ബിറ്റിലേക്ക് വിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഉപഗ്രഹങ്ങളെക്കുറിച്ചുള്ള ഐഎസ്ആര്‍ഒ മേധാവിയുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്. സാധാരണക്കാരന്റെ പുരോഗതിക്കും നൂതന ഉപഗ്രഹ സാങ്കേതികവിദ്യകള്‍ ആവശ്യമാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുന്നതിന് മുമ്പ് ഇന്ത്യ എല്ലാ മേഖലകളിലെയും ‘മാസ്റ്ററാ’കും. ലോകത്തിന് മികച്ച സംഭാവനകള്‍ ഇന്ത്യ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

CONTENT HIGH LIGHTS;10 satellites to help Indian Army? : This includes Cartosat, Risat, EMISAT and Microsat series; ISRO Chairman V. Narayanan says 52 more satellites will be launched

Latest News