ടൊവിനോയെ നായകനാക്കി ജിതിന്‍ ലാല്‍ ഒരുക്കിയ ചിത്രമായിരുന്നു അജയന്റെ രണ്ടാം മോഷണം. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്‌സ് ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്. ചിത്രം 100 കോടി കളക്ഷന്‍ നേടിയിരുന്നു. അടുത്തതായി നടന്‍ പൃഥ്വിരാജിനെ നായകനാക്കിയാണ് ജിതിന്‍ സിനിമയൊരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിനെ സംബന്ധിച്ചുളള പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
പൃഥ്വിരാജുമൊത്തുള്ള ചിത്രം ഇന്നലെ ജിതിന്‍ ലാല്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായത്. അജയന്റെ രണ്ടാം മോഷണത്തിന്റെ തിരക്കഥാകൃത്തായ സുജിത് നമ്പ്യാരും ചിത്രത്തിലുണ്ട്. പൃഥ്വി ചിത്രത്തിനായി സുജിത് ആണ് തിരക്കഥയൊരുക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. സയന്‍സ് ഫിഷന്‍ ജോണറില്‍ വമ്പന്‍ ബഡ്ജറ്റിലാണ് സിനിമ ഒരുങ്ങുന്നതെന്നാണ് സൂചനകള്‍. എപ്പിക് ഫാന്റസി ആകുമെന്ന് പറയുന്നവരുമുണ്ട്.
2024 സെപ്റ്റംബറില്‍ റിലീസ് ചെയ്ത ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. കൃതി ഷെട്ടി, ബേസില്‍ ജോസഫ്, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, രോഹിണി, ശിവജിത്ത്, ഹരീഷ് ഉത്തമന്‍, കബീര്‍ ദുഹന്‍ സിംഗ്, ജഗദീഷ്, അജു വര്‍ഗീസ്, സുധീഷ്, ബിജു കുട്ടന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. മാജിക് ഫ്രെയിംസും യുജിഎം എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.
3D യിലും 2D യിലുമാണ് സിനിമ പുറത്തിറങ്ങിയത്. 30 കോടി ബഡ്ജറ്റില്‍ ഇറങ്ങിയ സിനിമ ബോക്‌സ് ഓഫീസില്‍ നിന്നും 106.75 കോടിയാണ് നേടിയത്. ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദിബു നൈനാന്‍ തോമസ് എന്നിവരാണ് സിനിമയുടെ മറ്റു അണിയറപ്രവര്‍ത്തകര്‍.