ചേരുവകൾ:-
1-കോൺ ഫ്ലോർ – 5 ടേബിൾസ്പൂൺ
2-പാൽ – 1/2 കപ്പ്
3-വെള്ളം – 1/2 കപ്പ്
4-വെളുത്തുള്ളി – 6 എണ്ണം
5-ഉപ്പ് – 1/2 ടീസ്പൂൺ
6-പാൽ – 1/3 കപ്പ്
7-ഐസ് ക്യൂബുകൾ – 4 എണ്ണം
8-എണ്ണ – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം:-
മുട്ടയില്ലാതെ മയോണൈസ് തയ്യാറാക്കാൻ ആദ്യം നമുക്ക് കോൺഫ്ലോർ ഒന്ന് കുറുക്കി എടുക്കണം.
1- 1/2 കപ്പ് പാലും 1/2 കപ്പ് വെള്ളവും ചേർത്ത് മിക്സ് ആക്കി എടുക്കുക ഇതിലേക്ക് 5 ടേബിൾ സ്പൂൺ കോൺഫ്ലവർ നല്ലപോലെ മിക്സ് ചെയ്യുക. കട്ടയൊന്നുമില്ലാതെ മിക്സ് ആയതിനുശേഷം ആണ് നമ്മൾ ഗ്യാസ് ഓണാക്കുന്നത്.
2- മിക്സ് ആക്കിയെടുത്ത ചേരുവ നന്നായി കുറുക്കി കട്ടിയാക്കി എടുക്കുക . ഇത് ചൂടാറാൻ വേണ്ടി വെക്കുക
3-കുറുക്കിയെടുത്ത കോൺഫ്ലോറിന്റെ മിക്സ് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക . ഇതിലേക്ക് 6 വെളുത്തുള്ളി, 1/3 കപ്പ് പാല്,4 ഐസ്ക്യൂബ് ഇവ ചേർത്ത് നന്നായി അടിച്ചെടുക്കുക
4-1/2 കപ്പ് ഓയിലും 1/2 ടീസ്പൂൺ വിനാഗിരിയും അടിച്ചെടുക്കുന്നതിന്റെ ഇടയിൽ ഒഴിച്ചു കൊടുക്കുക . കൂട്ടു നല്ല പോലെ കട്ടിയാവുന്നത് വരെ ഓയിൽ ഒഴിച്ച് അടിച്ചെടുക്കാം
















