Movie News

ബിരിയാണിക്ക് ശേഷം തിയറ്റര്‍; സജിൻ ബാബു ചിത്രത്തിൽ നായിക റിമ കല്ലിങ്കല്‍; ടീസര്‍ കാണാം | Sajin Babu movie

കനികുസൃതിയെ നായികയാക്കി എത്തിയ ബിരിയാണി ലോകശ്രദ്ധ നേടിയിരുന്നു

ബിരിയാണിക്ക് ശേഷം സജിൻ ബാബുവിന്റെ പുതിയ ചിത്രം എത്തുന്നു. റിമ കല്ലിങ്കല്ലിനെ പ്രധാന വേഷത്തിലൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ‘തിയറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി’യുടെ ആദ്യ ടീസര്‍ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. മനുഷ്യര്‍ സ്വന്തം വിശ്വാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചു യാഥാര്‍ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. കനികുസൃതിയെ നായികയാക്കി എത്തിയ ബിരിയാണി ലോകശ്രദ്ധ നേടിയിരുന്നു.

സരസ ബാലുശ്ശേരിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മറഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീമൂല്യങ്ങളും വിശ്വാസവും മിത്തും യാഥാര്‍ഥ്യവും തമ്മിലുള്ള വ്യത്യാസങ്ങളുമെല്ലാം തിയേറ്റര്‍ പറയുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായി ചിത്രത്തിന്റെ സഹനിര്‍മാതാവ്. 2025-ലെ ഫ്രാന്‍സില്‍ നടക്കുന്ന കാന്‍സ് ഫിലിം ഫെസ്റ്റിവല്‍- മാര്‍ഷെ ഡു ഫിലിമില്‍ ‘തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി’യുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കും.

റിമ കല്ലിങ്കല്‍, സരസ ബാലുശ്ശേരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഡൈന്‍ ഡേവിസ്, പ്രമോദ് വെളിയനാട്,കൃഷ്ണന്‍ ബാലകൃഷ്ണന്‍,മേഘ രാജന്‍,ആന്‍ സലിം, ബാലാജി ശര്‍മ,ഡി രഘൂത്തമന്‍,അഖില്‍ കവലയൂര്‍,അപര്‍ണ സെന്‍,ലക്ഷ്മി പത്മ, മീന രാജന്‍,ആര്‍ ജെ അഞ്ജലി,മീനാക്ഷി രവീന്ദ്രന്‍,അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരും അഭിനയിക്കുന്നു.

ശ്യാമപ്രകാശ് എംഎസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിങ് അപ്പു ഭട്ടത്തിരി,സംഗീതം സെയ്ദ് അബാസ്, വസ്ത്രാലങ്കാരം ഗായത്രി കിഷോര്‍, പ്രൊസ്റ്റെറ്റിക് ആന്റ് മേക്കപ്പ് സേതു ശിവനന്ദന്‍, അഷ്റഫ്,സിങ്ക് സൗണ്ട് ഹരികുമാര്‍ മാധവന്‍ നായര്‍, സൗണ്ട് മിക്‌സിങ് ജോബിന്‍ രാജ്,സൗണ്ട് ഡിസൈന്‍ സജിന്‍ ബാബു,ജുബിന്‍ രാജു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അജിത് സാഗര്‍,ലൈന്‍ പ്രൊഡ്യൂസര്‍-സുഭാഷ് സണ്ണി മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍ ഡോക്ടര്‍ സംഗീത ജനചന്ദ്രന്‍(സ്റ്റോറീസ് സോഷ്യല്‍). പിആര്‍ഒ എ.എസ്. ദിനേശ്

content highlight: Sajin Babu movie