ഗുഡ് ഗാവ് ഔദ്യോഗികമായി ഗുരുഗ്രാം എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഡൽഹിയിലെ ഒരു ടയർ –2 ഉപഗ്രഹ നഗരവും ഗുഡ് ഗാവ് ജില്ലയുടെ ഭരണ ആസ്ഥാനവും ആണ്. ഇത് വടക്കേ ഇന്ത്യൻ സംസ്ഥാനമായ ഹരിയാനയിൽ സ്ഥിതി ചെയ്യുന്നു. ഇത് ഡൽഹി ഹരിയാന അതിർത്തിക്ക് അടുത്താണ് സ്ഥിതി ചെയ്യുന്നത്. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ തെക്കുപടിഞ്ഞാറും, സംസ്ഥാന തലസ്ഥാനമായ ചണ്ഡിഗഡിന് ഏകദേശം 268 കിലോമീറ്റർ തെക്കുമാണ്.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇൻഫർമേഷൻ ടെക്നോളജി ഹബ്, ഏറ്റവും വലിയ സിവിൽ ഏവിയേഷൻ ഹബ്ബ്, ഏറ്റവും വലിയ ഹോസ്പിറ്റലിറ്റി ഹബ്ബ്, രണ്ടാമത്തെ വലിയ മാനേജ്മെന്റ് കൺസൾട്ടിംഗ് ഹബ്ബ് എന്നിവയാണ് ഗുരുഗ്രാം. ഉയർന്ന നിലവാരമുള്ള പബ്ബുകൾ, നൈറ്റ് ക്ലബ്ബുകൾ, ബാറുകൾ, മദ്യശാലകൾ എന്നിവ ഇവിടെയുണ്ട്. അതിനാൽ ഇന്ത്യയുടെ കോക്ക് ടേയിൽ തലസ്ഥാനം എന്ന് അറിയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കൽ ടൂറിസം, ആഡംബര ടൂറിസം വ്യവസായങ്ങളിൽ ഒന്നാണിത്.
ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ 56 — മത്തെ വലിയ നഗരമാണെങ്കിലും, മൊത്തം സമ്പത്തിന്റെ കാര്യത്തിൽ രാജ്യത്തെ എട്ടാമത്തെ വലിയ നഗരമാണ് ഗുരുഗ്രാം.
ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിൽ പലതിന്റെയും ആസ്ഥാനമായി ഇത് പ്രവർത്തിക്കുന്നു. ആയിരക്കണക്കിന് സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ആസ്ഥാനം ഉണ്ട്. കൂടാതെ 250ലധികം ഫോർച്യൂൺ 500 കമ്പനികൾക്ക് പ്രാദേശിക ഓഫീസുകൾ ഉണ്ട്. സംസ്ഥാനത്തെ മൊത്തം വാർഷിക സാമ്പത്തിക നിക്ഷേപത്തിന്റെ ഏകദേശം 70 ശതമാനം ഇത് വഹിക്കുന്നു. ഇത് വടക്കേ ഇന്ത്യയിലെ ഹൈടെക് വ്യവസായത്തിന്റെ ഒരു മുൻനിര കേന്ദ്രമായി മാറാൻ സഹായിച്ചു.
മാനവ വികസന സൂചികയിൽ ഗുരുഗ്രാം വളരെ ഉയർന്നതായി തരം തിരിച്ചിട്ടുണ്ട്.
1970 കളിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിച്ചതോടെയാണ് ഗുഡ് ഗാവിന്റെ സാമ്പത്തിക വളർച്ച ആരംഭിച്ചത്. ജനറൽ ഇലക്ട്രിക്കൽ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ഡി എൽ എഫ്(DLF) മായി സഹകരിച്ച് ജെൻപാക്ട് എന്ന് അറിയപ്പെടുന്ന ബിസിനസ് ഔട്ട് സോഴ്സിംഗ് പ്രവർത്തനങ്ങൾ നഗരത്തിൽ സ്ഥാപിച്ചതിനുശേഷം ഇത് വേഗത കൈവരിച്ചു.
ന്യൂ ഗുഡ് ഗാവ്,മനേസർ, സോഹ്‌ന, എന്നിവ ഗുഡ്‌ഗാവിന്റെ അനുബന്ധ നിർമ്മാണ കേന്ദ്രങ്ങളായും, വരാനിരിക്കുന്ന റിയൽ എസ്റ്റേറ്റ് കേന്ദ്രങ്ങളായും പ്രവർത്തിക്കുന്നു. ധ്രു തഗതിയിലുള്ള സാമ്പത്തിക ജനസംഖ്യ വളർച്ച ഉണ്ടായിരുന്നിട്ടും, ഉയർന്ന വരുമാന അസമത്വം, ഉയർന്ന വായു മലിനീകരണം തുടങ്ങിയ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളുമായി പോരാടുന്നത് തുടരുന്നു.പരിമിതമായ ഡ്രെയിനേജു ശേഷി കാരണം ഇവിടെ വെള്ളപ്പൊക്ക പ്രശ്നവും ഉണ്ട്.
ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലെ മറ്റ് ചരിത്ര കെട്ടിടങ്ങൾ ഗുഡ്ഗാവ് ക്ലബ്ബ്, പുൽത്തകിടിയാൽ ചുറ്റപ്പെട്ടതും, നിലവിൽ ജില്ലാ പരിഷത്ത് നടത്തുന്നതുമായ 3 മുറികളുള്ള കെട്ടിടം,പഴയ കൊറോണേഷൻ സ്കൂൾ— ഇപ്പോൾ ഗവൺമെന്റ് ബോയ്സ് സീനിയർ സെക്കൻഡറി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1911—ൽ ഇന്ത്യയിൽ കിംഗ് ജോർജ് അഞ്ചാമന്റെ കിരീട ധാരണത്തിന്റെ സ്മരണയ്ക്കായി സ്ഥാപിതമായ 13 സ്കൂളുകളിൽ ഒന്നാണിത്.
1980 കളിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ യോഗ ഉപദേഷ്ടാവായ ധീരേന്ദ്ര ബ്രഹ്മചാരി നഗരത്തിന്റെ പ്രാന്ത പ്രദേശത്ത് എയർ സ്ട്രിപ്പും ഹാംഗറും, എയർ കണ്ടീഷന്റു യോഗ ആശ്രമവും, ടിവി സ്റ്റുഡിയോയും നിർമ്മിച്ചു. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ 1983 ല്‍ ഈ എയർ സ്ട്രിപ്പിന് സമീപം 600 ഏക്കർ പഞ്ചായത്ത് ഭൂമിയിൽ സ്വന്തമായി ഒരു ആശ്രമം സ്ഥാപിച്ചു.
2016 ഏപ്രിൽ 12 ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ, ഗുഡ്‌ഗാവ് നഗരത്തിന്റെ പേര് “”” ഗുരുഗ്രാം”””” എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം പ്രഖ്യാപിച്ചു. ഇത് ഹരിയാന മന്ത്രിസഭയുടെയും കേന്ദ്രസർക്കാരിന്റെയും അംഗീകാരത്തിന് വിധേയമാണ്. ദ്രോണരുമായുള്ള ചരിത്രവും പുരാണബന്ധവും ഊന്നി പറയുന്നതിലൂടെ നഗരത്തിന്റെ *സമ്പന്നമായ പൈതൃകം* സംരക്ഷിക്കാൻ പുതിയ പേര് സഹായിക്കും എന്ന് അദ്ദേഹം വാദിച്ചു.2016 സെപ്റ്റംബർ 27–ന് കേന്ദ്രസർക്കാർ പേരുമാറ്റത്തിന് അംഗീകാരം നൽകിയതായും, നഗ രവും ജില്ലയും ഇനിമുതൽ ഗുരുഗ്രാം എന്ന് അറിയപ്പെടുമെന്നും അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നിരുന്നാലും പഴയ പേര് ,ഗുഡ്ഗാവ്** ഇപ്പോഴും സംഭാഷണത്തിൽ നിലനിൽക്കുന്നു.
മാരുതി സുസുക്കി
ജപ്പാനീസ് വാഹനം നിർമ്മാതാക്കളായ സുസുക്കി മോട്ടോർ കോർപ്പറേഷന്റെ പബ്ലിക് ലിസ്റ്റ് ചെയ്ത ഇന്ത്യൻ അനുബന്ധ സ്ഥാപനമാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ചെറിയ കാറുകളിൽ വൈദഗ്ത്യം നേടിയ ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോ മൊബൈൽ നിർമാതാക്കൾ ആണ് ഇത്. 1981 ഫെബ്രുവരിയിൽ സുസുക്കിയുമായി സംയുക്ത സംരംഭമായി മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പേരിൽ ഇന്ത്യ ഗവൺമെന്റ് കമ്പനി സ്ഥാപിച്ചു. സുസുക്കി ഇന്ത്യയിൽ നിക്ഷേപം നടത്തിയ ആദ്യത്തെ ജപ്പാനീസ് വാഹന നിർമ്മാതാവും, ആദ്യത്തെ പ്രധാന വിദേശ വാഹന നിർമ്മാതാവുമായി മാരുതി ഉദ്യോഗ് ഇന്ത്യ.
1982–ൽ ഹരിയാനയിലെ ഗുരു ഗ്രാമിൽ മാരുതി തങ്ങളുടെ ആദ്യത്തെ ഉത്പാദന കേന്ദ്രം തുറന്നു. മുൻ ഇന്ത്യൻ പ്രധാനമന്ത്രി, ശ്രീമതി ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധി സ്ഥാപിച്ച ഒരു മുൻകമ്പനിയിൽ നിന്നാണ് മാരുതിയുടെ പേര് ഉത്ഭവിച്ചത്.
1970 കളുടെ തുടക്കത്തിൽ ഇന്ത്യൻ സർക്കാർ ഒരു ചെറുകിട കാർ നിർമാതാവിനായുള്ള അന്വേഷണം ആരംഭിച്ചു. ആ സമയത്ത്, ഇന്ത്യ ഇതിനകം തന്നെ വർഷങ്ങളായി കാറുകൾ നിർമ്മിക്കുന്നുണ്ടായിരുന്നു. കൂടുതൽ താങ്ങാനാവുന്ന വിലയിലുള്ള **ജനങ്ങളുടെ കാർ** എന്ന ആശയം 1950 മുതൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
കാറുകളോടുള്ള അഭിനിവേശത്തിന് പേരുകേട്ട സഞ്ജയ് ഗാന്ധി,UK —യിലെ ക്രൂവിൽ റോൾസ് റോയ്സിൽ മൂന്നുവർഷം പരിശീലനം നേടി. 1968—-ൽ തിരിച്ചെത്തിയപ്പോൾ, സ്വകാര്യ മേഖലയിൽ ചെറുകിട കാർ നിർമ്മാണത്തിന്റെ സാധ്യതകൾ അദ്ദേഹം തിരിച്ചറിഞ്ഞു. സർക്കാരും ആസൂത്രണ കമ്മീഷനും ഈ ആശയത്തെ അംഗീകരിച്ചു. തുടർന്ന് സഞ്ജയ് ഗാന്ധി തന്റെ ഓട്ടോ മോട്ടീവ് പദ്ധതിക്ക് തുടക്കം കുറിച്ചു. പഴയ ഡൽഹിയിലെ റോഷനാരാ ബാഗിന് സമീപം വാടകയ്ക്ക് എടുത്ത ഒരു ഗാരേജിൽ പ്രവർത്തനമാരംഭിച്ചു.
1970 സെപ്റ്റംബറിൽ സർക്കാർ ഒരു ലെറ്റർ ഓഫ് ഇന്റന്റ് പുറപെടുവിച്ചു. ഇത് സഞ്ജയ് ഗാന്ധിക്ക് ഒരു വർഷത്തിൽ 50,000 കാറുകൾ വരെ ഉത്പാദിപ്പിക്കാൻ അനുവദിച്ചു.