മലയാള സിനിമയില്‍ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്ന നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പരാമര്‍ശം സിനിമ രംഗത്തും സോഷ്യല്‍ മീഡിയയിലുമൊക്കെ ഏറെ ചര്‍ച്ചയായിരുന്നു. ”മലയാളത്തിലെ പ്രമുഖ നടന്‍ ഒരു വലിയെ തെറ്റിന് തിരി കൊളളുത്തിയിട്ടുണ്ട്. ഇനിയും ആ തെറ്റ് ആവര്‍ത്തിച്ചാല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി”. ഇതായിരുന്നു ലിസ്റ്റിന്റെ വിവാദ പരാമര്‍ശം.
പ്രിന്‍സ് ആന്‍ഡ് ഫാമിലിയെന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന പരിപാടിയാലായിരുന്നു ലിസ്റ്റിന്റെ പ്രസ്താവന. എന്നാല്‍ നടന്റെ പേര് പറയാതെയുളള ലിസ്റ്റിന്റെ ഒളിയമ്പ് ആരെ കുറിച്ചാണിതെന്ന് വലിയ ചര്‍ച്ചയായി. നിവിന്‍ പോളിയെ കുറിച്ചാണ് ലിസ്റ്റിന്‍ പറഞ്ഞതെന്ന തരത്തിലും നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ബേബി ഗേള്‍ എന്ന സിനിമയുടെ സെറ്റില്‍ നിന്നും നിവിന്‍ ഇറങ്ങി പോയതു കൊണ്ടാണ് ലിസ്റ്റിന്‍ ഈ പരാമര്‍ശം നടത്തിയതെന്നും സോഷ്യല്‍ മീഡിയ ഒന്നടക്കം പറഞ്ഞിരുന്നു. ഇപ്പോഴിതാ ലിസ്റ്റിന്‍ പറഞ്ഞ നടന്‍ നിവിന്‍ അല്ല ഞാനാണെന്ന് സ്വയം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
”ലിസ്റ്റിന്‍ പറഞ്ഞ നടന്‍ ഞാനാണ് ഇതെല്ലാം ലിസ്റ്റിനെന്ന നിര്‍മാതാവിന്റെ മാര്‍ക്കറ്റിങ് തന്ത്രമാണ്. ഒരു സിനിമയെ ജനങ്ങളിലേക്ക് എത്തിക്കാന്‍ നിര്‍മാതാവ് മാലപ്പടക്കത്തിന് തിരികൊളുത്തിയതാണ്”- ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. ലിസ്റ്റിനെ വേദിയിലിരുത്തിയായിരുന്നു ധ്യാനിന്റെ പ്രതികരണം.