Entertainment

തമിഴിലും കൈയ്യടി: പ്രേക്ഷകരെ ചിരിപ്പിച്ച് കൊന്ന ‘മരണമാസ്’ ഒടിടിയില്‍ എത്തി

തീയറ്ററില്‍ നിറഞ്ഞ കൈയ്യടി നേടിയ ചിത്രമാണ് മരണമാസ്സ്. ബേസില്‍ ജോസഫിനെ സായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. അവധിക്കാലം ലക്ഷ്യമിട്ട് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഒരുക്കിയ ചിത്രം ഒരു ഫണ്‍ കോമിക് കാരിക്കേച്ചര്‍ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലും എത്തിയിരിക്കുകയാണ്.

ടോവിനോ തോമസ് നിര്‍മ്മിച്ച് ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രം സോണിലിവിലൂടെയാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. മലയാളികള്‍ മാത്രമല്ല തമിഴ് പ്രേക്ഷകരടക്കം മരണമാസ് സിനിമ ഒടിടിയില്‍ ഏറ്റെടുത്തിരിക്കുകയാണ്. ആഗോളതലത്തില്‍ 18.96 കോടി രൂപയിലധികം ചിത്രം നേടിയിട്ടുണ്ട്. ബേസില്‍ ജോസഫ്, സുരേഷ് കൃഷ്ണ, രാജേഷ് മാധവന്‍, സിജു സണ്ണി, പ്രശാന്ത്, പൂജ, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുളളത്.

വാഴ, ഗുരുവായൂരമ്പലനടയില്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും വേള്‍ഡ് വൈഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
ടൊവിനോ തോമസ്, ടിങ്സ്റ്റന്‍ തോമസ്, തന്‍സീര്‍ സലാം, റാഫേല്‍ പോഴോളിപറമ്പില്‍ എന്നിവരാണ് മരണമാസ്സിന്റെ നിര്‍മാതാക്കള്‍. നീരജ് രവി ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.