മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. മികച്ച പ്രേക്ഷക അഭിപ്രായമാണ് ചിതത്ത്രിന് ലഭിക്കുന്നത്. ബോക്‌സ് ഓഫീസല്‍ സകല റെക്കോര്‍ഡുകളും ഭേദിച്ച് തുടരും മുന്നേറുകയാണ്. ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടിയിലധികം ചിത്രം നേടി. തുടരുമിന്റെ വിജയത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും ആസിഫ് അലിയും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അതെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ആസിഫ് അലി.
ആസിഫ് അലിയുടെ വാക്കുകള്‍…
”തരുണുമായി ഒരു സിനിമയ്ക്കുളള ചര്‍ച്ച നടക്കുന്നുണ്ട്. തരുണ്‍ അടുത്ത് ചെയ്യുന്ന സിനിമയില്‍ ഞാനില്ല. പക്ഷേ തരുണമായുളള ഒരു സിനിമ ഞങ്ങളുടെ രണ്ട് പേരുടെയും ആഗ്രഹമാണ്. അതിനായുളള സംസാരങ്ങള്‍ നടക്കുന്നുണ്ട്”.
അടുത്ത തരുണ്‍ മൂര്‍ത്തി ചിത്രം എത്തുന്നത് വമ്പന്‍ താരനിരയുമായിട്ടാണ്. ടോര്‍പിഡോ എന്നാണ് ചിത്രത്തിന് പേര് ഇട്ടിരിക്കുന്നത്. സിനിമയുടെ അനൗണ്‍സ്‌മെന്റ് പോസ്റ്ററും പുറത്ത് വന്നിരുന്നു. ഫഹദ് ഫാസില്‍, നസ്‌ലിന്‍, ഗണപതി, അര്‍ജുന്‍ ദാസ് എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ബിനു പപ്പുവാണ്. ആഷിഖ് ഉസ്മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം സുഷിന്‍ ശ്യാം, എഡിറ്റിങ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ഷന്‍ ഗോകുല്‍ ദാസ്.