സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് ജയിലര്‍. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകണം കോഴിക്കോട് പുരോഗമിക്കുകയാണ്. സൂരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. സൂരാജിന് പുറമേ മലയാളി നടന്‍ സുനില്‍ സുഖദയും ചിത്രത്തില്‍ ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്. കോഴിക്കോട് ചെറുവണ്ണൂരിനടുത്താണ് ചിത്രീകണം നടക്കുന്നത്.
നെല്‍സണ്‍ തന്നെയാണ് ജയിലറിന്റെ രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. 2023 ല്‍ പുറത്തിറങ്ങിയ ജയിലര്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയിരുന്നു. ജനുവരി 14ന് ഒരു പ്രമോ വീഡിയോയ്‌ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.
അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ജയിലര്‍ 2 വിലും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എന്നാല്‍ ജയിലര്‍ 2 വില്‍ മോഹന്‍ലാല്‍
ഉണ്ടാകുമോ എന്നാണ് മലയാളികള്‍ക്ക് അറിയേണ്ടത്. മോഹല്‍ലാലിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ഹൃദയപൂര്‍വ്വം സിനിമയുടെ സെറ്റില്‍ സംവിധായകന്‍ നെല്‍സണ്‍ എത്തിയിരുന്നു. ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുമുണ്ട്. മോഹന്‍ലാലിനെ ജയിലര്‍ 2 വില്‍ ക്ഷണിക്കാനാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.