മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയാണ് തുടരും. മികച്ച പ്രേക്ഷ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തീയറ്ററില്‍ നിറഞ്ഞ കൈയ്യടികളോടെ തുടരം മുന്നേറുകയാണ്. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 200 കോടി രൂപ നേടി. ബോക്‌സ് ഓഫീസില്‍ ഗംഭീര കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമോ എന്ന കാത്തിരിപ്പിലാണ് മലയാളികള്‍. ഇപ്പോഴിതാ ഇതെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.
തരുണ്‍ മൂര്‍ത്തിയുടെ വാക്കുകള്‍….
”തുടരും എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ല. തിരാകഥാകൃത്തായ സുനില്‍ അത്തരമൊരു ആശയം എനിക്ക് മുന്നില്‍ വെച്ചിട്ടില്ല. ഒരു തുടര്‍ ഭാഗത്തിന്റെ ആവശ്യകത എനിക്ക് തോന്നുന്നില്ല. ഇപ്പോള്‍ ഒരു നല്ല സിനിമ നിര്‍മ്മിച്ചതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. രണ്ടാം ഭാഗം ചെയ്യുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്. ഫ്രാഞ്ചൈസി തരത്തിലുളള സിനിമകളോട് താല്‍പര്യമില്ല. തുടരും എന്ന ചിത്രത്തിന് ആദ്യം മറ്റൊരു പേരാണ് ആലോചിച്ചിരുന്നത്. വിന്റേജ് എന്ന പേരായിരുന്നു ഇടാന്‍ ആലോചിച്ചത്. പക്ഷേ സിനിമയുമായി ചേര്‍ന്ന് നില്‍ക്കുന്ന പേരാണ് തുടരും. എന്ത് പ്രശ്‌നങ്ങള്‍ സംഭവിച്ചാലും ഒരാളുടെ ജീവിതം തുടരുമെന്ന എന്ന ആശയത്തിലാണ് തുടരം എന്ന പേര് നല്‍കിയത്. അവസാന ഷെഡ്യൂള്‍ ആയപ്പോള്‍ വിന്റേജ് എന്ന സജഷന്‍സ് ഉണ്ടായി. മോഹന്‍ലാ ലിനെ വിന്റേജിലേക്ക് തിരിച്ചുവരുന്നു എന്ന് നമ്മള്‍ പറയുന്ന പോലെയാകും. വിന്റേജ് മോഹന്‍ലാലിനെ തിരിച്ചു കൊണ്ടു വരാനല്ലല്ലോ സിനിമ. വിന്റേജ് എന്ന പേര് ലാലേട്ടനോട് പറഞ്ഞപ്പോള്‍ എന്തിനാ മോനേ മനേഹരമായ തുടരുമെന്ന വാക്കുളളപ്പോള്‍ മറ്റൊരു പേര് എന്ന് ചോദിച്ചു. അങ്ങനെ തുടരും എന്ന പേര് ഉറപ്പിക്കുകയായിരുന്നു”.
ഷണ്‍മുഖനെന്ന ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ലളിത എന്ന വീട്ടമ്മ ആയിട്ടാണ് ശോഭന ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിളള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്ണ പ്രഭ, പ്രകാശ് വര്‍മ്മ, അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.