Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ബെയ്‌ലിന്‍ദാസ് സി.പി.എം സ്ഥാനാര്‍ഥി ആയിരുന്നോ ?: ജൂനിയര്‍ അഭിഭാഷകയ്ക്ക് കിട്ടാന്‍ പോകുന്ന നീതി എന്താകുമെന്ന് കുടുംബത്തിന് ആശങ്ക ?; ഒളിവില്‍ കഴിയുന്നതെവിടെ ?; പ്രതിപക്ഷ ആരോപണത്തിന് മറുപടിയുണ്ടോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 15, 2025, 12:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വക്കേറ്റ് ബെയ്‌ലിന്‍ ദാസ് സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്ന ആരോപണം ഉന്നയിച്ച് പ്രതിപക്ഷത്തിന്റെ വരവ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പൂന്തുറ വാര്‍ഡില്‍ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു അഡ്വക്കേറ്റ് ബെയ്‌ലിന്‍ ദാസ്. പാര്‍ട്ടി ചിഹ്നത്തിലാണ് അദ്ദേഹം മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ തോറ്റുപോയിരുന്നു. അന്ന് വിജയിച്ചത്. കേരള കോണ്‍ഗ്രസ്(എം) പീറ്റര്‍ സോളമന്‍ ആയിരുന്നു. നിലവില്‍ പൂന്തുറ വാര്‍ഡിന്റെ കൗണ്‍സിലറാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ടേമിലാണ് വെയ്‌ലിന്‍ ദാസ് മത്സരിക്കാനുണ്ടായിരുന്നതെന്നാണ് ഇപ്പോഴത്തെ കൗണ്‍സിലര്‍ പറയുന്നത്.

അന്ന് മത്സരിച്ച് തോറ്റെങ്കിലും ബാര്‍ അസോസിയേഷനിലും, സി.പി.എം ജില്ലാക്കമ്മിറ്റിയിലുമൊക്കെ ബെയിലിന്‍ദാസിന് നല്ല ബന്ധമുണ്ട്. അതുകൊണ്ടാണ് ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച ദിവസം പോലീസ് അറസ്റ്റു ചെയ്യാന്‍ സമ്മതിക്കാതെ ബാര്‍ അസോസിയേഷന്‍ എതിര്‍ത്തതും. ഒരു സ്ത്രീയെ മാരകമായി മര്‍ദ്ദിച്ച് നിലത്തിട്ടിട്ടും, അത് ചെയ്തയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കാന്‍ തയ്യാറാകാത്ത ബാര്‍ അസോസിയേഷന്‍ ഇന്നലെ നിയമപരമായ നടപടികള്‍ എടുത്തു തുടങ്ങി. ഇന്ന് ബാര്‍ അസോസിയേഷന്റെ ജനറല്‍ബോഡി യോഗം വിളിച്ചിട്ടുണ്ട്. ഇന്നലെ തന്നെ ബാര്‍ അസോസിയേഷന്‍ ബെയിലിന്‍ദാസിനെതിരേ നടപടി എടുത്തതിനു പിന്നാലെയാണ് മന്ത്രി പി. രാജീവ് ശ്യാമിലിയെ കാണാനെത്തിയത്.

അതിനു ശേഷം മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിക്കുകയും ചെയ്തു. തൊഴില്‍ പ്രശ്‌നമല്ലാത്തതിനാല്‍ അതില്‍ ഇടപെടുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, അദ്ദേഹം മറന്നുപോയ മറ്റൊരു കാര്യം ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. അദ്ദേഹം ഈ ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രി കൂടിയാണ്. അതുകൊണ്ട് ഈ വിഷയത്തില്‍ ഇടപെടാനാകണം. നിയമമന്ത്രി എന്ന നിലയില്‍ നിയമപരമായ കാര്യവും, കോടതി വ്യവസാഹരവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വക്കീലന്‍മാരുടെ കേസ് ആയതുകൊണ്ടുമാണ് പി. രാജീവ് കുട്ടിയെ സന്ദര്‍ശിച്ചതും കാര്യങ്ങള്‍ തിരക്കിയതും. എന്നാല്‍, ബെയ്‌ലിന്റെ ശക്തമായ പാര്‍ട്ടി ബന്ധം ഈ വിഷയത്തില്‍ എങ്ങനെ പ്രതിഭലിക്കുമെന്നത് കണ്ടുതന്നെ അറിയണം.

ആശങ്കയോടെയാണ് ശ്യാമിലിയുടെ കുടുംബം ഈ വിഷയത്തെ നോക്കി കാണുന്നത്. അതുകൊണ്ടു തന്നെ ബാര്‍ കൗണ്‍സിലിനെ എതിര്‍ത്തോ, സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലോ ഒരു പ്രസ്താവനയോ, വാക്കോ ശ്യാമിലിയും കുടുംബവും ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍, പ്രതിപക്ഷ നേതാവ് ഈ വിഷയത്തില്‍ ഇന്ന് പ്രസ്താവന ഇറക്കിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന ഇങ്ങനെയാണ്

“യുവ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ സര്‍ക്കാരും പൊലീസും സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. സ്ത്രീത്വത്തെ അധിക്ഷേപിച്ചതിനു പുറമെ തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയെന്ന വിഷയവും ഇതിലുണ്ട്. എന്നാല്‍ പൊലീസും സര്‍ക്കാരും ഒരു നടപടിയും സ്വീകരിക്കുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് പ്രതിയായ ബെയ്‌ലിന്‍ ദാസ്. പ്രതിയെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുന്നവര്‍ക്കും ഭരണകക്ഷിയുമായി അടുത്ത ബന്ധമുണ്ട്. എന്ത് ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയാലും പാര്‍ട്ടി ബന്ധുവാണെങ്കില്‍ രക്ഷപ്പെടുത്തുമെന്ന പതിവ് രീതിയാണ് ഈ വിഷയത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇരയ്ക്കൊപ്പം നില്‍ക്കുന്നെന്ന് തോന്നിപ്പിക്കാന്‍ ശ്രമിക്കുകയും വേട്ടക്കാരനെ സംരക്ഷിക്കുകയും ചെയ്യുകയെന്ന സി.പി.എമ്മിന്റെ സ്ഥിരം ശൈലി ഈ സംഭവത്തില്‍ അനുവദിക്കാനാകില്ല. ആക്രമണത്തിന് ഇരയായ അഭിഭാഷകയുമായി സംസാരിച്ചു. അവര്‍ നടത്തുന്ന നിയമ പോരാട്ടത്തിന് കോണ്‍ഗ്രസും യു.ഡി.എഫും പൂര്‍ണ പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണം.”

അതേസമയം, ബെയ്‌ലിന്‍ ദാസ് ഒളിവില്‍ കഴിയുന്നത് ആഴക്കടലില്‍ എന്നാണ് സൂചന. പൂന്തുറ സ്വദേശിയായ ഇദ്ദേഹം മീന്‍പിടിത്തക്കാരുടെ സാഹായത്തോടെ കടലില്‍ ആണെന്നാണ് പറയപ്പെടുന്നത്. വള്ളങ്ങള്‍ മാറിയാണ് താമസിക്കുന്നതെന്നും സൂചനയുണ്ട്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും സ്വിച്ച് ഓഫ് ആയതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താനായില്ല. ഇയാള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ളയിടങ്ങളില്‍ പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് നിയമമന്ത്രി പി രാജീവ് ഇന്നലെ വ്യക്തമാക്കിയതോടെ പൊലീസിന് സമ്മര്‍ദമേറി. ഇതിനിടെയാണ് ഒളിടിയം കടലിലാണെന്ന സൂചനകള്‍ പുറത്തു വരുന്നത്.

അതേസമയം, കേസ് അന്വേഷണ കാലയളവില്‍ ബെയിലിന്‍ ദാസിനെ അഭിഭാഷക ജോലിയില്‍ നിന്ന് വിലക്കിയ ബാര്‍ കൗണ്‍സില്‍ നടപടിയെ അഡ്വ. ശ്യാമിലിയുടെ കുടംബം സ്വാഗതം ചെയ്തു. എന്നാല്‍, പ്രതിയെ പിടികൂടുന്നത് വൈകുന്നതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്. പൂന്തുറ മേഖലയിലുള്ള ക്രിമിനലുകളുടെ സ്ഥിരം രീതിയാണ് കുറ്റകൃത്യത്തിന് ശേഷം കടലില്‍ ഒളിവില്‍ പോകുക എന്നത്. കടലില്‍ പോയി പ്രതികളെ പിടിക്കുക ബുദ്ധിമുട്ടുമാണ്. ഏത് മത്സ്യബന്ധന വള്ളത്തിലാണ് ഉള്ളതെന്ന് പോലും കണ്ടെത്തുക പ്രയാസമാണ്. ജാമ്യം കിട്ടുന്ന സാഹചര്യം ഉണ്ടാകുമോ എന്ന് നോക്കാനാണ് ഈ ഒളിത്താമസം.

ReadAlso:

തദ്ദേശ തിരഞ്ഞെടുപ്പ്: പാലിക്കേണ്ട മാതൃകാ പെരുമാറ്റ സംഹിത

വരുമാനത്തില്‍ ‘ബിഗ് ബോസ്’ ഒരാള്‍ മാത്രം ?: വിജയിക്കു കിട്ടുന്നതിന്റെ 20 മടങ്ങാണ് പ്രതിഫലം ?; ഷോയിലൂടെ കോടീശ്വരനാകുന്ന ആ ബിഗ്‌ബോസ് ആരാണ് ?

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

അതിനിടെ അടികിട്ടിയ വനിതാ അഭിഭാഷകയ്ക്കെതിരെ കള്ളക്കേസ് കൊടുക്കാനും നീക്കമുണ്ട്. കൗണ്ടര്‍ കേസിലൂടെ വനിതാ അഭിഭാഷകയെ തളര്‍ത്താനാണ് നീക്കം നടക്കുന്നുണ്ട്. മര്‍ദ്ദനത്തില്‍ കവിളെല്ലിനും കണ്ണിനും ഗുരുതരപരുക്കുള്ള ശാമിലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഗര്‍ഭിണിയായിരിക്കെ വക്കീല്‍ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ബെയ്ലിന്‍ ദാസ് മര്‍ദിച്ചിരുന്നുവെന്നും അഭിഭാഷക പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി ബാര്‍ കൗണ്‍സിലിനും, ബാര്‍ സോസിയേഷനും ശാമിലി നേരിട്ടെത്തി പരാതി നല്‍കിയിരുന്നു.

CONTENT HIGH LIGHTS; Was Bailindas a CPM candidate?: If so, the family is worried about what kind of justice the junior lawyer will get?; Where is he hiding?; Is there a response to the opposition’s allegations?

Tags: ബെയ്‌ലിന്‍ദാസ് സി.പി.എം സ്ഥാനാര്‍ഥി ആയിരുന്നോ ?എങ്കില്‍ ജൂനിയര്‍ അഭിഭാഷകയ്ക്ക് കിട്ടാന്‍ പോകുന്ന നീതി എന്താകുമെന്ന് കുടുംബത്തിന് ആശങ്ക ?ഒളിവില്‍ കഴിയുന്നതെവിടെ ?പ്രതിപക്ഷ ആരോപണത്തിന് മറുപടിയുണ്ടോ ?ANWESHANAM NEWSBAILINDASADVOCATE ISSUE IN VANCHIYOOR COURTJUNIOR ADVOCATE SYAMILYCPM POONTHURA CANDIDATE

Latest News

ഡൽഹി സ്ഫോടനം: വാ​ഹനം ഒന്നര വർഷം മുൻപ് വിറ്റുവെന്ന് സൽമാൻ; ഉടമയെ കണ്ടത്താൻ ശ്രമം | Delhi blast: Salman says vehicle was sold a year and a half ago

ഡൽഹി സ്ഫോടനം: പൊട്ടിത്തെറിച്ചത് ഹരിയാന രജിസ്ട്രേഷനുള്ള കാർ; ഉടമ കസ്റ്റഡിയിൽ | Delhi blast; Car with Haryana registration exploded

ഡൽഹിയിലുണ്ടായത് സാധാരണ നിലയിലുള്ള സ്ഫോടനം അല്ലെന്ന് പൊലീസ് | Delhi blast: Delhi Police sources says it was not an ordinary explosion

ഡൽ​ഹി സ്ഫോടനം; രാജ്യം കനത്ത ജാ​ഗ്രതയിൽ; മരണ സംഖ്യ ഉയരുന്നു | Delhi blast; nation on high alert, Death toll rises

‘ഡൽഹി സ്ഫോടനത്തിൽ സമഗ്രമായ അന്വേഷണം നടത്തും, എല്ലാ വശവും പരിശോധിക്കും’; അമിത് ഷാ | Home Minister Amit Shah about To Delhi Blast

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies