Celebrities

ഉദിത് നാരായൺ അല്ലേ! രസകരമായ അനുഭവം പങ്കുവെച്ച് സം​ഗീത സംവിധായകൻ സന്തോഷ് നാരായണൻ | Santhosh Narayanan

എക്സിലൂടെയാണ് അനുഭവം പങ്കുവെച്ചത്

മനോഹരമായ കുറേയധികം ​ഗാനങ്ങൾ ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച സം​ഗീക സംവിധായകനാണ് സന്തോഷ് നാരായണൻ. 2012 ൽ പാ രഞ്ജിത്ത് സംവിധാനം ചെയ്ത അട്ടക്കത്തി എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

മലയാളത്തിൽ കുറച്ച് പാട്ടുകൾക്ക് മാത്രം അ​ദ്ദേഹം രൂപം കൊടുത്തിട്ടുള്ളു എങ്കിലും ഏവർക്കും പരിചിതനാണ്. ഇപ്പോഴിതാ കൊളംബോയിൽ വച്ച് തനിക്കുണ്ടായ രസകരമായ ഒരനുഭവം പങ്കുവെച്ച് രം​ഗത്ത് വന്നിരിക്കുകയാണ് സന്തോഷ്. എക്സിലൂടെയാണ് അനുഭവം പങ്കുവെച്ചത്. നടക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ അടുത്തേക്കുവന്ന് ഉദിത് നാരായൺ അല്ലേ എന്ന് ചോദിച്ച് ഫോട്ടോ എടുത്തെന്നാണ് അദ്ദേഹം പറയുന്നത്.

“കഴിഞ്ഞദിവസം കൊളംബോയിലെ തെരുവിലൂടെ വെറുതേ നടക്കുകയായിരുന്നു. അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ ഫോണും കൊണ്ട് ഓടി എന്റെ അടുത്തേക്ക് വന്നത്. എന്നിട്ട് പറഞ്ഞു, ‘ഉദിത് നാരായൺ സർ’, നിങ്ങളുടെ പാട്ടുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്.- ഒരു ഗായകനായി അംഗീകരിക്കപ്പെട്ടതിൽ ഇപ്പോൾ എനിക്ക് വളരെ സന്തോഷമുണ്ട്“.- പൊട്ടിച്ചിരിക്കുന്ന ഇമോജികൾക്കൊപ്പം സന്തോഷ് നാരായണൻ കുറിച്ചു.

content highlight: Santhosh Narayanan