ധ്യാന്‍ ശ്രീനിവാസന് നായകനായി എത്തുന്ന പുതിയ സിനിമയാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് സിനിമ നിര്‍മ്മിക്കുന്നത്. മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ചിത്രമാണ് ഇത്.
ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സര്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. യുഎ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ നാല് മിനിട്ടാണ് സിനിമയുടെ റണ്‍ടൈം. ചിത്രം മെയ് 23 ന് തിയേറ്ററിലെത്തും.
ധ്യാന്‍ ശ്രീനിവാസനൊപ്പം, സിജു വില്‍സണ്‍, കോട്ടയം നസീര്‍, റോണി ഡേവിഡ് രാജ്, സീമ ജി നായര്‍ കൂടാതെ സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അമീന്, നിഹാല്‍ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ചിത്രത്തിലെ അനൗണ്‍സ്മെന്റ് വീഡിയോ നിര്‍മാതാക്കള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. മിന്നല്‍ മുരളിയിലെ സ്ഥലപ്പേരായ കുറുക്കന് മൂലയുടെ റഫറന്‍സ് ടൈറ്റില്‍ ടീസറില്‍ വന്നിരുന്നു.
ചമന്‍ ചാക്കോ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആര്‍സീ ആണ്. കാമറ പ്രേം അക്കാട്ട്, ശ്രയാന്റി, സൗണ്ട് ഡിസൈനര്‍ സച്ചിന് സുധാകരന്. സൗണ്ട് എന്‍ജിനീയര്‍ അരവിന്ദ് മേനോന്, കലാസംവിധാനം അബ്ദുല്ല കോയ, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്, മേക്കപ്പ് ഷാജി പുല്പള്ളി.
#DetectiveUjjwalan censored with U/A 16+ certification.
Runtime : 2 Hr 4 Min 52 Sec
In Cinemas Worldwide From May 23 pic.twitter.com/YCNZ7Kgn2Y
— AB George (@AbGeorge_) May 15, 2025